Kerala

മരുന്നു നിർമാണ കമ്പനിയായ ഫൈസറുമായി സ്പ്രിങ്ഗ്ലറിന് ബന്ധമെന്ന് സൂചന

കേരളത്തിൽ കൊറോണ വിവരശേഖരണം നടത്തുന്ന സ്പ്രിങ്ഗ്ലർ കമ്പനി വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഫൈസറുമായുള്ള ബന്ധം സംശയങ്ങൾക്ക് ബലമേകുകയാണ്.

മരുന്നു നിർമാണ കമ്പനിയായ ഫൈസറുമായി സ്പ്രിങ്ഗ്ലറിന് ബന്ധമെന്ന് സൂചന
X

തിരുവനന്തപുരം: അന്താരാഷ്ട്ര മരുന്നു നിർമാണ കമ്പനിയായ ഫൈസറുമായി സ്പ്രിങ്ഗ്ലറിന് ബന്ധമെന്ന് റിപോർട്ട്. കൊറോണ വൈറസിനെതിരായ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്ന കമ്പനിയാണ് ഫൈസർ. ആന്റിവൈറൽ മരുന്നും വാക്സിനുമാണ് ഉണ്ടാക്കുന്നതെന്ന് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു.

കേരളത്തിൽ കൊറോണ വിവരശേഖരണം നടത്തുന്ന സ്പ്രിങ്ഗ്ലർ കമ്പനി വിവരങ്ങൾ മരുന്ന് കമ്പനികൾക്ക് ചോർത്തുന്നുവെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഫൈസറുമായുള്ള ബന്ധം സംശയങ്ങൾക്ക് ബലമേകുകയാണ്.

കൊറോണ രോഗികളുടെ വിവര ശേഖരണത്തിനും ഫൈസർ കമ്പനിയുടെ മൂല്യം കൂട്ടുന്നതിനും സ്പ്രിങ്ഗ്ലറിന്റെ സഹായം തേടിയിരുന്നതായി നേരത്തെ തന്നെ സൂചനകൾ പുറത്തുവന്നിരുന്നു. തങ്ങൾക്കാവശ്യമായ രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ളത് ലഭിച്ചിരുന്നത് സ്പ്രിങ്ഗ്ലർ വഴിയാണെന്ന് ഫൈസറിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോൾഡെ 2017ൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്പ്രിങ്ഗ്ലർ തങ്ങളുടെ ടൂൾ ആണെന്നായിരുന്നു സറാ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it