Kerala

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പോലിസില്‍ ഇനി പ്രത്യേക വിഭാഗം

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പോലിസില്‍ ഇനി പ്രത്യേക വിഭാഗം
X

തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പോലിസ് വകുപ്പില്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചു. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകള്‍ സൃഷ്ടിക്കും. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ ജി, നാല് എസ്പി, 11 ഡിവൈഎസ്പി, 19 ഇന്‍സ്‌പെക്ടര്‍മാര്‍, 29 എസ് ഐമാര്‍, 73 വീതം എസ്‌സിപിഒ, സിപിഒ, 16 െ്രെഡവര്‍മാര്‍ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് തസ്തികകള്‍. ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കെ ഫോണ്‍ പദ്ധതിക്ക് ഇളവുകള്‍

കെ ഫോണ്‍ പദ്ധതിക്ക് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നല്‍കാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വകുപ്പുകള്‍, അവയുടെ താഴെതട്ടിലുള്ള ഓഫിസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും റൈറ്റ് ഓഫ് വെ (RoW) അനുമതി തേടുന്നത് ഒഴിവാക്കും. മുന്‍കൂര്‍ അറിയിപ്പ് നല്‍കണമെന്ന നിബന്ധനയോടെയാണിത്. റൈറ്റ് ഓഫ് വെ ചാര്‍ജുകള്‍ ഒടുക്കുന്നതില്‍ നിന്നു കൂടി ഇവയെ ഒഴിവാക്കും.

അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഈടാക്കുന്ന വാര്‍ഷിക നിരക്കുകള്‍, തറവാടക, പോള്‍ റെന്റല്‍സ്, റെസ്റ്ററേഷന്‍ ചാര്‍ജുകള്‍/ റീയിന്‍സ്‌റ്റേറ്റ്‌മെന്റ് ചാര്‍ജുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ചാര്‍ജുകളും ഒഴിവാക്കും. മേല്‍പറഞ്ഞ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബാങ്ക് ഗ്യാരണ്ടി, പെര്‍ഫോമന്‍സ് ബാങ്ക് ഗ്യാരണ്ടി എന്നിവ സമര്‍പ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു.

ടെക്‌നോ പാര്‍ക്കിന് 8.71 കോടിയുടെ ധനസഹായം

ടെക്‌നോപാര്‍ക്കിന് 8.71 കോടി രൂപയുടെ പദ്ധതി വിഹിത ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. ടെക്‌നോ പാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കേന്ദ്ര സര്‍ക്കാരിന്റെ എം എസ് എം ഇയ്ക്ക് ടെക്‌നോളജി സെന്റര്‍ സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയില്‍ നല്‍കിയ നടപടി സാധൂകരിച്ചു.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ ശമ്പളപരിഷ്‌ക്കരണ ആനുകൂല്യം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെയും അനുബന്ധ ?ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ശമ്പള, ക്ഷാമബത്ത എന്നിവ ഏഴാം കേന്ദ്ര ശമ്പള പരിഷ്‌ക്കരണ പ്രകാരം 01.01.2016 മുതല്‍ പ്രാബല്യത്തില്‍ അനുവദിക്കാന്‍ തീരുമാനിച്ചു. വീട്ടു വാടക, യാത്രാബത്ത തുടങ്ങിയവ സംസ്ഥാന നിരക്കില്‍ 10.02.2021 ലെ ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരം ഉത്തരവ് തിയതി മുതല്‍ പ്രാബല്യത്തില്‍ അനുവദിക്കും. ശമ്പള പരിഷ്‌ക്കരണം പ്രാബല്യത്തില്‍ വരുമ്പോള്‍ ജീവനക്കാര്‍ക്കു നല്‍കേണ്ട കുടിശിക വിതരണം സംബന്ധിച്ച ഉത്തരവ് ധനകാര്യ വകുപ്പുമായി ആലോചിച്ച് പുറുപ്പെടുവിക്കാന്‍ ശാസ്ത്ര സങ്കേതിക വകുപ്പിനെ ചുമതലപ്പെടുത്തി.

പ്രായപരിധി 70 വയസ്സാക്കി

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഒഴികേയുള്ള മറ്റു സ്വയംഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ മാനേജിങ്ങ് ഡയറക്ടര്‍/ സെക്രട്ടറി/ഡയറക്ടര്‍/ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്നിവരുടെ പ്രായപരിധി 70 വയസ്സാക്കി.

എക്‌സൈസ് വകുപ്പിന് പുതിയ വാഹനങ്ങള്‍

ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് 10 വാഹനങ്ങള്‍ വാങ്ങും.

സര്‍ക്കാര്‍ ഗ്യാരണ്ടി ദീര്‍ഘിപ്പിച്ചു

കേരള സംസ്ഥാന വെയര്‍ഹൗസിങ്ങ് കോര്‍പറേഷന്റെ ഗോഡൗണുകളിലെ സ്‌റ്റോക്കിന് ഇന്‍ഷ്വറന്‍സിന് പകരമായി സെല്‍ഫ് ഇന്‍ഡെമ്‌നിഫിക്കേഷന്‍ സ്‌കീമിന് നല്‍കുന്ന സര്‍ക്കാര്‍ ഗ്യാരണ്ടി 2021 ഏപ്രില്‍ മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും.

Next Story

RELATED STORIES

Share it