Kerala

പ്രത്യേക നിയമസഭാ സമ്മേളനം; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സ്പീക്കര്‍

ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. ഇതിന് ഗവര്‍ണറെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് സ്പീക്കര്‍ ഗവര്‍ണറെ കാണുന്നതിനായെത്തിയത്.

പ്രത്യേക നിയമസഭാ സമ്മേളനം; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സ്പീക്കര്‍
X

തിരുവനന്തപുരം: ഡിസംബര്‍ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തുന്നതിന് അനുമതി തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഇക്കാര്യമുന്നയിച്ച് മന്ത്രിമാരായ വി എസ് സുനില്‍കുമാറും എ കെ ബാലനും ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് സ്പീക്കറും സന്ദര്‍ശനം നടത്തിയത്. നിയമസഭാസമ്മേളനത്തിന് അനുമതി നല്‍കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായാണ് സൂചനകള്‍.

ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. ഇതിന് ഗവര്‍ണറെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് സ്പീക്കര്‍ ഗവര്‍ണറെ കാണുന്നതിനായെത്തിയത്. ഇതിനിടയില്‍ ഡിസംബര്‍ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടായി. പ്രമേയത്തിന്റെ ഉളളടക്കം സംബന്ധിച്ച് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശ സംബന്ധിച്ച വിവാദത്തില്‍ ഗവര്‍ണര്‍ സ്പീക്കറെ തന്റെ അതൃപ്തി അറിയിച്ചു.

ആദ്യം സര്‍ക്കാര്‍ അനുമതി ചോദിച്ചപ്പോള്‍ പ്രത്യേക സമ്മേളനം എന്ത് അടിയന്തര സാഹചര്യത്തിലാണെന്ന് വ്യക്തമാക്കിയിരുന്നില്ല. അതാണ് ആശയക്കുഴപ്പമുണ്ടായതെന്നും സാഹചര്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അതുകൊണ്ടാണ് വിശദീകരണം ചോദിച്ചത്. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ വിശദീകരണവും തൃപ്തികരമായിരുന്നില്ലെന്നും ഗവര്‍ണര്‍ സ്പീക്കറെ അറിയിച്ചു.

Next Story

RELATED STORIES

Share it