Kerala

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കാനൊരുങ്ങി ജിസിഡിഎ ; പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ മൂന്നാമത്തെ സ്‌റ്റേഡിയം

പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തെയും സ്‌റ്റേഡിയമായിരിക്കും കലൂര്‍ രാജ്യാന്ത സ്‌റ്റേഡിയമെന്നും ജിസിഡിഎ ചെയര്‍മാന്‍ വി സലിം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മഹാരാഷ്ട്രയിലെ ബ്രാബോണ്‍ ക്രിക്ക്രറ്റ് സ്‌റ്റേഡിയമാണ് ആദ്യത്തേത്.ബംഗളരു ചിന്ന സ്വാമി സ്‌റ്റേഡിയമാണ് രണ്ടാമത്തേത്. കലൂര്‍ സ്‌റ്റേഡിയത്തില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കുന്നതിന് നാലു കോടി രൂപയാണ് കണക്കാക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍)മായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി ഘട്ടം ഘട്ടമായിട്ടായിരിക്കും പൂര്‍ത്തിയാകുക.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കാനൊരുങ്ങി ജിസിഡിഎ ; പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ മൂന്നാമത്തെ സ്‌റ്റേഡിയം
X

കൊച്ചി: ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോരിറ്റി(ജി സി ഡി എ)യുടെ ഉടമസ്ഥതയിലുള്ള കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ സൗരോര്‍ജ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ജിസിഡിഎ. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍)മായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി ഘട്ടം ഘട്ടമായിട്ടായിരിക്കും പൂര്‍ത്തിയാകുക. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തെയും സ്‌റ്റേഡിയമായിരിക്കും കലൂര്‍ രാജ്യാന്ത സ്‌റ്റേഡിയമെന്നും ജിസിഡിഎ ചെയര്‍മാന്‍ വി സലിം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മഹാരാഷ്ട്രയിലെ ബ്രാബോണ്‍ ക്രിക്ക്രറ്റ് സ്‌റ്റേഡിയമാണ് ആദ്യത്തേത്.ബംഗളരു ചിന്ന സ്വാമി സ്‌റ്റേഡിയമാണ് രണ്ടാമത്തേത്.

കലൂര്‍ സ്‌റ്റേഡിയത്തില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കുന്നതിന് നാലു കോടി രൂപയാണ് കണക്കാക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.മൂന്നു മെഗാവാട്ട് വൈദ്യുതി വരെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെങ്കിലും തല്‍ക്കാലം ഒരു മെഗാവാട്ട് വൈദ്യുതിയുടെ ഉല്‍പാദനമാണ് ലക്ഷ്യം വെയ്ക്കുന്നത്.കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുന്നത് വഴി സ്വന്തം ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി പൊതു ഉപയോഗത്തിന് നല്‍കാന്‍ കഴിയും.ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി സ്വന്തം ആവശ്യത്തിന് അഞ്ച് വിവിധ സ്ഥലങ്ങളില്‍ വീലിംഗ് വഴി ഉപയുക്തമാക്കാന്‍ കഴിയും.കലൂര്‍ സ്റ്റേഡിയത്തില്‍ 30,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കു.ജി സി ഡി എയുടെ ഗ്രീന്‍ സിറ്റി പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയത്തില്‍ സൗരോര്‍ജ വല്‍ക്കരണം നടത്തുന്നത്.

Next Story

RELATED STORIES

Share it