പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ

പത്തനാപുരത്തു വച്ചാണ് പാമ്പുകടിയേറ്റതെന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം.

പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ

തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പത്തനാപുരത്തു വച്ചാണ് അണലിയുടെ കടിയേറ്റതെന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. ആന്റിവെനം നൽകി വരുന്നു. 72 മണിക്കൂർ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top