- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരും പോലിസും തമ്മില്‍ സംഘര്‍ഷം
മിഠായി തെരുവിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരുണ്ട്. ഇവരെ കച്ചവടം നടത്താൻ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം.

കോഴിക്കോട്: മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരും പോലിസും തമ്മിൽ വാക്കുതർക്കവും സംഘർഷവും. കടകൾ തുറന്നെങ്കിലും വഴിയോര കച്ചവടം അനുവദിക്കില്ലെന്ന നിലപാട് പോലിസ് സ്വീകരിച്ചതോടെയാണ് കച്ചവടക്കാരും പോലിസും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായത്.
മിഠായി തെരുവിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരുണ്ട്. ഇവരെ കച്ചവടം നടത്താൻ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാൽ, വഴിയോര കച്ചവടം തുടങ്ങിയാൽ ആളുകൾ കൂടാൻ സാധ്യതയുണ്ടെന്നും അനുവദിക്കാനാവില്ലെന്നും കച്ചവടം നടത്തിയാൽ പിടിച്ചെടുക്കുമെന്നും പോലിസ് അറിയിച്ചു. ഇതോടെ കച്ചവടക്കാർ സംഘടിച്ചെത്തുകയായിരുന്നു.
നഗരത്തിലെ പല ഭാഗങ്ങളിലും വഴിയോര കച്ചവടം നടന്ന് വരുന്നുണ്ട്. അവിടെയൊന്നും കച്ചവടം നടത്താൻ തടസ്സമില്ല. എന്നാൽ, മിഠായി തെരുവിൽ വഴിയോര കച്ചവടം നടത്തിയാൽ ആളുകൾ കൂടുമെന്ന് പോലിസ് ചൂണ്ടിക്കാട്ടി. എന്നാൽ ഇത് അംഗീകരിക്കുവാൻ കച്ചവടക്കാർ തയ്യാറായില്ല. മിഠായി തെരുവിലേക്ക് സ്വഭാവികമായി വരുന്ന ആളുകൾ വഴിയോര കച്ചവടക്കാരിൽനിന്നും സാധനങ്ങൾ വാങ്ങുക മാത്രമാണ് ചെയ്യുന്നതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















