Kerala

കാറ്റില്‍ മരം ഒടിഞ്ഞുവീണ് ആറുവയസുകാരി മരിച്ചു

തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് അല്‍പം മുമ്പാണ് സംഭവം.

കാറ്റില്‍ മരം ഒടിഞ്ഞുവീണ് ആറുവയസുകാരി മരിച്ചു
X

കല്‍പ്പറ്റ: ശക്തമായ കാറ്റില്‍ മരം കടപുഴകിവീണ് ആറുവയസുകാരി മരിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് രാത്രിയാണ് സംഭവം. വാളാട്- കുഞ്ഞോം റോഡില്‍ റവന്യു കുന്നിനു സമീപനം താമസിക്കുന്ന ബാബു എന്നയാളുടെ വീടിനു മുകളിലാണ് മരം വീണത്.

വാളാട് തോളക്കരയിലെ വീട്ടില്‍ ഉറങ്ങുകയായിരുന്ന ആറുവയസുകാരി ജ്യോതികയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Next Story

RELATED STORIES

Share it