Kerala

സഹോദരീ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

സഹോദരീ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍
X
കൊല്ലം: സഹോദരീ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയും സഹോദരിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ചവറ സ്വദേശി പോലിസ് കസ്റ്റഡിയില്‍. കെട്ടിട നിര്‍മാണത്തൊഴിലാളിയായ ചവറ ചോല പിള്ള വീട്ടില്‍ പുത്തന്‍ വീട്ടില്‍ മോഹനന്‍ പിള്ള(52)യാണ് കൊല്ലപ്പെട്ടത്. ഭാര്യ ഉഷാകുമാരി(47)യെ ഗുരുതരപരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ഗോപാലകൃഷ്ണ(46)നെ പോലിസ് കസ്റ്റഡിയിലെടുത്തു. ഗോപാലകൃഷ്ണനു മാനസികാസ്വാസ്ഥ്യമുണ്ടെന്നു പോലിസ് പറയുന്നു. ചവറ ചോല പുറമാവില്‍ ജങ്ഷനില്‍ ഞായറാഴ്ച രാവിലെ 10.15നാണു നാടിനെ നടുക്കിയ സംഭവം.
Next Story

RELATED STORIES

Share it