Kerala

കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കേരള സംസ്‌കാരത്തില്‍ ഇത്തരത്തിലുള്ള അപചയം ചൂണ്ടി കാണിച്ചിട്ടും വനിത കമ്മീഷനും ,മനുഷ്യാവകാശ കമ്മീഷനും നടപടികള്‍ എടുക്കാത്തത് ദുഖകരമാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.മനുഷ്യാവകാശനിഷേധങ്ങളെ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇപ്പോഴുംപീഡനങ്ങള്‍ ഏറ്റുവാങ്ങി കഴിയുന്ന കന്യാസ്ത്രീകള്‍ക്കും അവരുടെ കുടുംബത്തിനും പ്രതികരിക്കാനുള്ള ഊര്‍ജവും ആര്‍ജവവും നല്‍കുന്നതിനാണ് താന്‍ ആത്മകഥയെഴുതിയത്

കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
X

കൊച്ചി :താനടക്കമുള്ള ആയിരകണക്കിന് കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരള സംസ്‌കാരത്തില്‍ ഇത്തരത്തിലുള്ള അപചയം ചൂണ്ടി കാണിച്ചിട്ടും വനിത കമ്മീഷനും ,മനുഷ്യാവകാശ കമ്മീഷനും നടപടികള്‍ എടുക്കാത്തത് ദുഖകരമാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.മനുഷ്യാവകാശനിഷേധങ്ങളെ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇപ്പോഴുംപീഡനങ്ങള്‍ ഏറ്റുവാങ്ങി കഴിയുന്ന കന്യാസ്ത്രീകള്‍ക്കും അവരുടെ കുടുംബത്തിനും പ്രതികരിക്കാനുള്ള ഊര്‍ജവും ആര്‍ജവവും നല്‍കുന്നതിനാണ് താന്‍ ആത്മകഥയെഴുതിയത്.നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ വീണ്ടെടുക്കാനും അന്തസോടെ ജീവിക്കുവാനുമുള്ള ബോധവല്‍ക്കരണമാണ് ആത്മകഥയിലൂടെ താന്‍ നടത്തുന്നത്.

34 വര്‍ഷത്തെ തന്റെ ജീവിതാനുഭവങ്ങളാണ് പുസ്തകത്തിലുള്ളത് .പുസ്തകം പുറത്തിറക്കിയ പ്രസാധകനടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.ചര്‍ച് ആക്റ്റ് നടപ്പിലാക്കണം.മാനനന്തവാടിയില്‍ നിന്നുള്ള സിസ്റ്റര്‍ ദീപ യ്ക്ക് ഇംഗ്ലണ്ടിലെ മഠത്തിലെ പീഡനം മൂലം മാനസീക നില തകരാറിലായി .ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ഗ്രേസ് ആന്‍ഡ് കംപാഷന്‍ ബെനഡിക്റ്റന്‍ കോണ്‍ന്ഗ്രി ഗേഷനില്‍ അംഗമാണ് ദീപ .മൊണാസ്ട്രിയുടെ സഹോദര സ്ഥാപനമായ സ്‌കോളാസ്റ്റിക്ക കോണ്‍വെന്റിലാണ് അവര്‍ ആദ്യം ചേരുന്നത് .18 വര്‍ഷം ഇംഗ്ലണ്ടില്‍ സേവനം ചെയ്ത ദീപയെ സഹായിക്കാന്‍ സഭ ഒന്നുംതന്നെ ചെയ്യുന്നില്ല.ഇതില്‍ പ്രതിഷേധിച്ചാണ് ദീപയുടെ മാതാപിതാക്കള്‍ മാനന്തവാടി ബിഷപ്പിന്റെ വസതിക്ക് മുന്നില്‍ സമരം ഇരുന്നത്.ഇത്തരത്തില്‍ പീഡനവും അവഗണന യും അനുഭവിക്കുന്ന വര്‍ക്ക് പറയുവാനുള്ളത് പറയുന്നതിനായി ജസ്റ്റിസ് ഫോര്‍ ലൂസി ഫേസ്ബുക് കൂട്ടായ്മ കന്യാസ്ത്രീയ്ക്ക് പറയാനുള്ളത് എന്ന പരിപാടി നടത്തുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

Next Story

RELATED STORIES

Share it