Kerala

സര്‍ക്കാരിന്റെ അംഗീകാരം; മികച്ച നഴ്‌സ് പുരസ്‌കാരം ഇനിമുതല്‍ ലിനിയുടെ പേരില്‍

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശേരി മരിച്ചത്.

സര്‍ക്കാരിന്റെ അംഗീകാരം; മികച്ച നഴ്‌സ് പുരസ്‌കാരം ഇനിമുതല്‍ ലിനിയുടെ പേരില്‍
X

തിരുവനന്തപുരം: രോഗികളെ പരിപാലിക്കുന്നതിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച നഴ്സിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഇനി മുതല്‍ 'സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ്' എന്ന് അറിയപ്പെടും.

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശേരി മരിച്ചത്. ലിനിയുടെ പേരില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കുമെന്നും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആശുപത്രിയില്‍ സൗജന്യ ഉച്ചഭക്ഷണം ഏര്‍പെടുത്തുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.



Next Story

RELATED STORIES

Share it