Kerala

ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യര്‍ മസ്‌കത്തില്‍ അപകടത്തില്‍ മരിച്ചു

ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യര്‍ മസ്‌കത്തില്‍ അപകടത്തില്‍ മരിച്ചു
X

ഓച്ചിറ: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആര്‍ ഡി അയ്യരുടെയും ഡോ.രോഹിണി അയ്യരുടെ മകള്‍ ശാരദ അയ്യര്‍ (52) മസ്‌കത്തില്‍ അപകടത്തില്‍ മരിച്ചു.

കഴിഞ്ഞമാസം 11ന് ആണ് ഡോ.ആര്‍ ഡി അയ്യര്‍ അന്തരിച്ചത്. കഴിഞ്ഞ ദിവസം മസ്‌കത്തില്‍ ട്രക്കിങ്ങിനിടയില്‍ ഉണ്ടായ അപകടത്തിലാണു ശാരദ അയ്യര്‍ മരിച്ചതെന്നാണ് വിവരം. മൃതദേഹം മസ്‌കത്തിലെ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. ഒമാന്‍ ഏയര്‍ മുന്‍ മാനേജരാണ്. പ്രമുഖ പിന്നണി ഗായിക ചിത്ര അയ്യരുടെ സഹോദരിയാണ്. പിതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി നാട്ടില്‍ എത്തിയ ശാരദ കഴിഞ്ഞ 24ന് ആണു മസ്‌കത്തിലേക്ക് പോയത്. മകന്‍: കബീര്‍ (ഓസ്‌ട്രേലിയ).




Next Story

RELATED STORIES

Share it