Kerala

സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഭാര്യ സീന; ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ഡോക്ടര്‍

ബ്രിട്ടോയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബ്രിട്ടോയെ പരിശോധിച്ച ഡോക്ടറും പ്രതികരിച്ചു. ബിട്ടോയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത് പലതരത്തിലാണെന്ന് സീന ഭാസ്‌കര്‍ പറഞ്ഞു. സൈമണ്‍ ബ്രിട്ടോ ഒരു ഹൃദ്രോഗി ആയിരുന്നില്ല. ആശൂപത്രിയിലേക്ക് കൊണ്ടുപോവുന്ന സമയത്താണ് ബ്രിട്ടോയുടെ മരണം സംഭവിച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്ടില്‍ എഴുതിയിരിക്കുന്നത്.

സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഭാര്യ സീന; ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ഡോക്ടര്‍
X

കൊച്ചി: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഭാര്യ സീന ഭാസ്‌കര്‍. ബ്രിട്ടോയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബ്രിട്ടോയെ പരിശോധിച്ച ഡോക്ടറും പ്രതികരിച്ചു. ബിട്ടോയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത് പലതരത്തിലാണെന്ന് സീന ഭാസ്‌കര്‍ പറഞ്ഞു. സൈമണ്‍ ബ്രിട്ടോ ഒരു ഹൃദ്രോഗി ആയിരുന്നില്ല. ആശൂപത്രിയിലേക്ക് കൊണ്ടുപോവുന്ന സമയത്താണ് ബ്രിട്ടോയുടെ മരണം സംഭവിച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. മരണസമയത്ത് താന്‍ കൂടെയില്ലായിരുന്നു. മരണവുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്നവര്‍ പലരീതിയിലാണ് തന്നോട് പറഞ്ഞത്.

ഒരോരുത്തരും അവരവരുടേതായ രീതിയില്‍ കഥകള്‍ മെനഞ്ഞു. എന്താണ് സത്യാവസ്ഥയെന്ന് ഇപ്പോഴും അറിയില്ല. മെഡിക്കല്‍ റിപോര്‍ടില്‍ തെറ്റുസംഭവിച്ചിട്ടുണ്ട്. ഇതില്‍ തനിക്ക് വല്ലാത്ത സങ്കടമുണ്ട്. പാര്‍ട്ടിയാണ് ബ്രിട്ടോയുടെ മെഡിക്കല്‍ റിപോര്‍ട്ട് വാങ്ങിയത്. ബ്രിട്ടോയുടെ കാര്യത്തില്‍ പാര്‍ട്ടിയാണ് പറയേണ്ടത്്. പാര്‍ട്ടിയുടെ ജീവിച്ചിരുന്ന രക്തസാക്ഷിയായിരുന്നു ബ്രിട്ടോ. പാര്‍ട്ടിയാണ് ബ്രിട്ടോയെ സംരക്ഷിച്ചിരുന്നത്. ബ്രിട്ടോ മരിച്ചെന്ന്് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ബ്രിട്ടോ എവിടെയോ യാത്ര പോയിരിക്കുകയാണ്. തനിക്ക് ഇതുമായി ബന്ധപ്പെട്ട് വിവാദത്തിന് താല്‍പര്യമില്ലെന്നും സീന പറഞ്ഞു. ബ്രിട്ടോ സാധാരണ അഞ്ചാറുമണിക്കൂറൊന്നും എയര്‍കണ്ടീഷനില്‍ ഇരിക്കാറില്ല. നിയമസഭയില്‍ പോയിരുന്ന സമയത്തുപോലും രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍ മുകളിലേക്കു പോവും. ബ്രിട്ടോയുടെ ശാരീരികാവസ്ഥയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ ബ്രിട്ടോയുടെ ശാരീരിക ഊഷ്മാവും കൂടും. ഊഷ്മാവ് കുറയുമ്പോള്‍ ബ്രിട്ടോയുടെ ഊഷ്മാവും കുറയും. ഇത്തരത്തില്‍ വളരെ ശ്രദ്ധിച്ചും ചിട്ടയായും പൊയ്‌ക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു ബ്രിട്ടോ.

ബ്രിട്ടോയുടെ മരണം അസമയത്തായിരുന്നുവെന്നും സീന പറഞ്ഞു. അതേസമയം, സമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ബിട്ടോയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ബ്രിട്ടോയെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍ അബ്ദുല്‍ അസീസ് പറഞ്ഞു. ആശുപത്രിയിലെത്തിക്കുമ്പോള്‍ സൈമണ്‍ ബ്രിട്ടോ മരിച്ചിരുന്നു. ആംബുലന്‍സില്‍വച്ച് സംസാരിച്ചിരുന്നെന്നാണ് ഒപ്പമെത്തിയവര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ നെഞ്ചില്‍ ചില അസ്വസ്ഥതകളുണ്ടായിരുന്നുവെന്ന് ബോധ്യപ്പെട്ടു. തങ്ങളുടെ ധാരണ അദ്ദേഹത്തിന് ഹൃദ്രോഗമുണ്ടെന്നായിരുന്നുവെന്നാണ്. ഒപ്പമുണ്ടായിരുന്നവരില്‍നിന്നും അത്തരത്തിലുള്ള വിവരമാണ് ലഭിച്ചത്. നെഞ്ചിനു വേദന വന്നു, ശ്വാസംമുട്ടല്‍ വന്നു. ബ്രിട്ടോയ്ക്ക് സമയത്തിനു ചികില്‍സ കിട്ടിയില്ല. അതിനുകാരണം കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ്. അസുഖം വന്ന് 12 മണിക്കൂറിലധികം കഴിഞ്ഞാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.





Next Story

RELATED STORIES

Share it