Kerala

മെഡിക്കൽ സ്റ്റോര്‍ ഉടമയെ എസ്ഐ മർദ്ദിച്ചതായി പരാതി; ദൃശ്യങ്ങൾ പുറത്ത്

കടയുടമയുടെ പരാതിയെത്തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി സിറ്റി പോലിസ് കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.

X

തിരുവനന്തപുരം: മേനംകുളത്ത് മെഡിക്കൽ സ്റ്റോര്‍ ഉടമയെ എസ്ഐ കടയിൽ കയറി മർദ്ദിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അസഭ്യം വിളിച്ചതായും പരാതിയുണ്ട്. എന്നാൽ, മാസ്ക് ധരിക്കാത്തതിന് താക്കീത് ചെയ്തതാണെന്നാണ് എസ്ഐ നൽകുന്ന വിശദീകരണം. കടയുടമയുടെ പരാതിയെത്തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി സിറ്റി പോലിസ് കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഇന്നലെ വൈകീട്ട് ഏഴിനാണ് സംഭവമെന്ന് കടയുടമ പറയുന്നു. കടയുടെ മുന്നിൽ പോലിസ് ജീപ്പ് നിർത്തി എസ്ഐ പുറത്തേക്കു വിളിപ്പിച്ചിരുന്നു. എന്നാൽ, തിരക്കായതിനാൽ കടയ്ക്കുള്ളിൽ നിന്നുതന്നെ കാര്യം തിരക്കിയതാണ് എസ്ഐയെ പ്രകോപിപ്പിച്ചത്. ജീപ്പിൽ നിന്നിറങ്ങി കടയുടമയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു.

മാസ്ക് ധരിക്കാത്തതിന് താക്കീത് ചെയ്തെന്നാണ് എസ്ഐയുടെ ന്യായീകരണം. എന്നാൽ കടയുടമ മാസ്ക് ധരിച്ചെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഈ എസ്ഐയ്ക്കെതിരെ നേരത്തേയും പരാതി ഉയർന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it