രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്ന് ഹൈക്കോടതി
ഷുഹൈബ് കൊലക്കേസില്‍ നാലു പ്രതികളുടെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി.കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി അടക്കമുള്ള നാലു പ്രതികളുടെ ജാമ്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ഷുഹൈബിന്റെ കൊലപാതകം പൈശാചികവും ഹീനവുമാണെന്ന് കോടതി നിരീക്ഷിച്ചു.കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപെടുത്താന്‍ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഷുഹൈബ് കൊലക്കേസില്‍ നാലു പ്രതികളുടെ ജാമ്യ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി അടക്കമുള്ള നാലു പ്രതികളുടെ ജാമ്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ഷുഹൈബിന്റെ കൊലപാതകം പൈശാചികവും ഹീനവുമാണെന്ന് കോടതി നിരീക്ഷിച്ചു.കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപെടുത്താന്‍ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.2018 ഫെബ്രുവരി 12 ന് അര്‍ദ്ധരാത്രിയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിയത്. കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബ് ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഗുരുതകമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്ന് മരിച്ചു.
RELATED STORIES
പനാമയ്ക്കെതിരായ മല്‍സരം; ആഘോഷമാക്കി അര്‍ജന്റീന; മെസ്സിക്ക് ഗോള്‍
24 March 2023 4:41 AM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; റെക്കോഡ്; മാര്‍ട്ടിന്‍സിന് കീഴില്‍...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMT