Kerala

അനുമതിയില്ലാതെ കൊച്ചിയിലും ലക്ഷദ്വീപിലും കറങ്ങിയ വിദേശ പായ്ക്കപ്പല്‍ കസ്റ്റംസിന്റെ പിടിയില്‍

പായ്ക്കപ്പലിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല.2018 ഫെബ്രുവരി 23നാണ് പായ്ക്കപ്പല്‍ കൊച്ചി തുറമുഖത്തെത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി. ബോള്‍ഗാട്ടി മറീനയിലെ രജിസ്റ്ററില്‍ പായ്ക്കപ്പലിന്റെ ഉടമ തോമസ് റെയ്‌കെര്‍ട് എന്നാണുള്ളത്. ഇയാള്‍ സ്വിറ്റ്‌സര്‍ലന്റിലേക്ക് പോയതായും മാര്‍ച്ചില്‍ തിരിച്ചെത്തുമെന്നാണ് മറീന അധികൃതര്‍ കസ്റ്റംസിനോട് പറഞ്ഞത്. കപ്പലിന്റെ വാതിലുകള്‍ പൂട്ടിയതിനാല്‍ കസ്റ്റംസ് അധികൃതര്‍ക്ക് അകത്ത് കയറാനായില്ല. പായ്ക്കപ്പല്‍ മറീനയില്‍തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

അനുമതിയില്ലാതെ കൊച്ചിയിലും ലക്ഷദ്വീപിലും കറങ്ങിയ വിദേശ പായ്ക്കപ്പല്‍ കസ്റ്റംസിന്റെ പിടിയില്‍
X

കൊച്ചി: കൊച്ചിയിലും ലക്ഷദ്വീപിലും മാസങ്ങളോളം അനുമതിയില്ലാതെ കറങ്ങിയ വിദേശ പായ്ക്കപ്പല്‍ കസ്റ്റംസിന്റെ പിടിയില്‍. എറണാകുളം ബോള്‍ഗാട്ടിയിലെ മറീനയില്‍ നിന്നും കസ്റ്റഡിയിലെടുത്ത പായ്കപ്പല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സ്വിറ്റ്‌സര്‍ലന്റിലാണ്.എന്നാല്‍ കപ്പലിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.2018 ഫെബ്രുവരി 23നാണ് പായ്ക്കപ്പല്‍ കൊച്ചി തുറമുഖത്തെത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി. 26ന് ബോള്‍ഗാട്ടിയിലെ മറീനയില്‍ നങ്കുരമിട്ട പായ്ക്കപ്പല്‍ ഒമ്പത് മാസത്തോളം ഇവിടെ തങ്ങി. തുടര്‍ന്ന് ലക്ഷദ്വീപിലെ ബംഗാരം, കല്‍പേനി, അഗത്തി, കടമത്ത്, അമിനി, കവരത്തി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചുവെങ്കിലും കസ്റ്റംസിന്റെ അംഗീകൃത തുറമുഖങ്ങളിലൊന്നും പായ്ക്കപ്പല്‍ എത്തിയിട്ടില്ലത്രെ. കേന്ദ്ര സര്‍ക്കാരിന്റെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ അനുമതിയും വാങ്ങിയിരുന്നില്ല.ബോള്‍ഗാട്ടി മറീനയിലെ രജിസ്റ്ററില്‍ പായ്ക്കപ്പലിന്റെ ഉടമ തോമസ് റെയ്‌കെര്‍ട് എന്നാണുള്ളത്. ഇയാള്‍ സ്വിറ്റ്‌സര്‍ലന്റിലേക്ക് പോയതായും മാര്‍ച്ചില്‍ തിരിച്ചെത്തുമെന്നുമാണ് മറീന അധികൃതര്‍ കസ്റ്റംസിനോട് പറഞ്ഞത്. കപ്പലിന്റെ വാതിലുകള്‍ പൂട്ടിയതിനാല്‍ കസ്റ്റംസ് അധികൃതര്‍ക്ക് അകത്ത് കയറാനായില്ല. പായ്ക്കപ്പല്‍ മറീനയില്‍തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

കസ്റ്റംസിന്റെ അനുമതിയില്ലാതെ വിദേശ പായ്ക്കപ്പല്‍ മാസങ്ങളോളം ഇവിടെ തങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് മറ്റ് ഏജന്‍സികള്‍ അന്വേഷിക്കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. കപ്പലില്‍ രണ്ട് പേരുണ്ടായിരുന്നതായാണ് സൂചന. വിദേശ കപ്പലുകള്‍ക്കോ വിമാനങ്ങള്‍ക്കോ കസ്റ്റംസ് അനുമതിയില്ലാതെ രാജ്യത്തിന്റെ ഒരുഭാഗത്തും പ്രവേശിക്കാനാകില്ല. സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച് അതീവ സുരക്ഷാ മേഖലയിലുള്‍പ്പെടെ കപ്പല്‍ മാസങ്ങളോളം കറങ്ങിയത് ഗൗരവമായാണ് കാണുന്നത്. കപ്പലിന്റെ യാത്രാപഥം സംബന്ധിച്ച ജിപിഎസ് മാപ്പ് എടുക്കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ പി ജി ലാലു, സൂപ്രണ്ടുമാരായ ജോസുകുട്ടി ജോര്‍ജ്, എസ് കെ ചിത്ര, വിവേക്, ഇന്‍സ്‌പെക്ടര്‍മാരായ സണ്ണി, തോമസ്, സിദ്ദാര്‍ഥ് ചൗധരി, റോബിന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് പായ്ക്കപ്പല്‍ കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it