ഷെഹ് ല ഷെറിന്റെ മരണം: ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ് നാളെ

ഷെഹ് ല ഷെറിന്റെ മരണം: ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ് നാളെ

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി ഷെഹ് ല ഷെറിന്‍ മരിച്ച സംഭവത്തില്‍ അനാസ്ഥ കാണിച്ച അധ്യാപകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറികെ എം ഷെഫ്രിന്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വായാടിത്തം അവസാനിപ്പിച്ച് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സംഭവത്തില്‍ അധ്യാപകരുടെയും ആശുപത്രി ജീവനക്കാരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാസ്ഥയില്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
RELATED STORIES

Share it
Top