Kerala

'പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടുന്നു'; വേറിട്ട പ്രമേയവുമായി കാംപസ് ഫ്രണ്ട് സംസ്ഥാന പ്രതിനിധി സഭ

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം എസ് സാജിദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭരണഘടനയെയും ജുഡീഷ്യറിയെയും ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്തെ തകര്‍ക്കാനുള്ള ആര്‍എസ്എസ്സിന്റെ അണിയറപ്രവര്‍ത്തനങ്ങളെ വിദ്യാര്‍ഥികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടുന്നു; വേറിട്ട പ്രമേയവുമായി കാംപസ് ഫ്രണ്ട് സംസ്ഥാന പ്രതിനിധി സഭ
X

കോഴിക്കോട്: 'പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ഡ്രീംസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ഹാദി പതാക ഉയര്‍ത്തി. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം എസ് സാജിദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭരണഘടനയെയും ജുഡീഷ്യറിയെയും ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്തെ തകര്‍ക്കാനുള്ള ആര്‍എസ്എസ്സിന്റെ അണിയറപ്രവര്‍ത്തനങ്ങളെ വിദ്യാര്‍ഥികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. 2019 വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി അജ്മല്‍ അവതരിപ്പിച്ചു. പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി എ റഊഫ്, കാംപസ് ഫ്രണ്ട് ദേശീയ സമിതിയംഗം തഫ്‌സീര്‍ കര്‍ണാടക വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.


പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ബഷീര്‍ സമാപനസന്ദേശം നല്‍കി. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍ നേതൃത്വം നല്‍കി. കേരളത്തിലെ കലാലയങ്ങളില്‍ എന്‍ആര്‍സി, സിഎഎ വിരുദ്ധ സമരങ്ങള്‍ ശക്തമാക്കുക, കാലിക്കറ്റ് സര്‍വകലാശാല വിഭജനം യാഥാര്‍ഥ്യമാക്കുക, കാംപസുകളിലെ വര്‍ഗീയശക്തിയായ എബിവിപിയെ ഒറ്റപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ പ്രമേയം അവതരിപ്പിച്ചു.


സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍, ഫായിസ് കണിച്ചേരി, വൈസ് പ്രസിഡന്റ് ഷഫീക് കല്ലായി, കെ പി ഫാത്തിമ ഷെറിന്‍, സംസ്ഥാന ട്രഷറര്‍ ആസിഫ് എം നാസര്‍, സംസ്ഥാന സമിതിയംഗങ്ങളായ അല്‍ബിലാല്‍ സലിം, മുഹമ്മദ് ഷാന്‍, നസീഹ ബിന്‍ത് ഹുസൈന്‍, ആരിഫ് ബിന്‍ സലിം, എം ഷൈഖ് റസല്‍, ഫാത്തിമ അഫ്രിന്‍, പി എം മുഹമ്മദ് റിഫ, ഇസ്മായില്‍ മണ്ണാര്‍മല നേതൃത്വം നല്‍കി.



Next Story

RELATED STORIES

Share it