Kerala

ശാന്തി സദനം ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ റിഹാബിലിറ്റേഷൻ & അഡ്വാൻസ്ഡ്‌ സ്റ്റഡീസ്‌ സമർപ്പണവും സ്കൂൾ കെട്ടിട ഉദ്ഘാടനവും

സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് നിർവഹിക്കും.

ശാന്തി സദനം ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ റിഹാബിലിറ്റേഷൻ & അഡ്വാൻസ്ഡ്‌ സ്റ്റഡീസ്‌ സമർപ്പണവും സ്കൂൾ കെട്ടിട ഉദ്ഘാടനവും
X

പയ്യോളി: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ പഠന പരിശീലനത്തിനു വേണ്ടി 12 വർഷം മുമ്പ്‌ വിദ്യാസദനം എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പുറക്കാട്‌ കേന്ദ്രമായി ആരംഭിച്ച ശാന്തി സദനം സ്കൂളിനു വേണ്ടി നൂതന സൗകര്യങ്ങളോട്‌ കൂടി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാനവും ഭിന്ന ശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധ സൗകര്യങ്ങളോടെ ആരംഭിക്കുന്ന ശാന്തി സദനം ഇൻസ്റ്റിട്യൂട്ട് ഓഫ്‌ റിഹാബിലിറ്റേഷൻ & ആൻഡ്‌ അഡ്വാൻസ്‌ സ്റ്റഡീസിന്റെ ( എസ്ഐആർഎഎസ്) സമർപ്പണവും മാർച്ച്‌ 19, 20 തിയ്യതികളിൽ നടക്കും.

19 ശനിയാഴ്ച, കാലത്ത് 10.30 നു ആരംഭിക്കുന്ന വിശിഷ്ടാതിഥികളുടെ സംഗമത്തിൽ രാഷ്ട്രീയ സാമൂഹിക ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. സംഗമത്തിന്റെ ഉദ്ഘാടനം എം കെ മുഹമ്മദലി നിർവ്വഹിക്കും. ശാന്തി സദനം ഡവലപ്‌മന്റ്‌ ചെയർമാൻ പി ടി ഹനീഫ ഹാജി അധ്യക്ഷത വഹിക്കും. ഉച്ചക്ക്‌ 1 മണിക്ക്‌ കോളജ്‌ വിദ്യാർഥികളുടെ കാംപസ്‌ ഇനിഷ്യേറ്റീവ്‌ പരിപാടി നടക്കും. കെ കെ മുനീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പാൽ എസ്‌ മായ ഉദ്ഘാടനം നിർവ്വഹിക്കും. വൈകുന്നേരം 5 മണിക്ക്‌ നടക്കുന്ന അനുസ്മരണ സമ്മേളനവും കുടുംബ സമ്മേളനവും കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ്‌ ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പി വി ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിക്കും. സ്മരണിക പ്രകാശനം സി കുഞ്ഞമ്മദ്‌ മാസ്റ്റർ നിർവ്വഹിക്കും. തുടർന്ന് 7 മണിക്ക് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടക്കും.

മാർച്ച് 20 ഞായറാഴ്ച കാലത്ത് 9 മണിക്ക് സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് നിർവഹിക്കും. എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ്‌ അഡ്വ. കെ പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ നിരവധി ജന പ്രതിനിധികളും വിവിധ സ്ഥാപന ഭാരവാഹികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സംബന്ധിക്കും.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ റിഹാബിലിറ്റേഷൻ ആൻഡ്‌ അഡ്വാൻസ്ഡ്‌ സ്റ്റഡീസ്‌ (എസ്ഐആർഎഎസ്) ) ന്റെ സമർപ്പണവും തുറമുഖ, പുരാവസ്തു വകുപ്പ്‌ മന്ത്രി ശ്രീ. അഹമ്മദ്‌ ദേവർ കോവിൽ നിർവ്വഹിക്കും. സ്വാഗത സംഘം ചെയർമാൻ കാരാടൻ സുലൈമാൻ അധ്യക്ഷത വഹിക്കും. പി എസ്‌ സി മുൻ അംഗം ടി ടി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തും. ഡിഎൽഎസ്എ സെക്രട്ടറിയും സബ് ജഡ്ജിയുമായ ശ്രീ എം പി ഷൈജൽ, തണൽ ചെയർമാൻ ഡോ. ഇദിരീസ്‌, എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. രാത്രി 7 മണിക്ക്‌ ഭിന്ന ശേഷിക്കാരായ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ വി ഇ ടി സി ചെയർമ്മാൻ ഹബീബ്‌ മസ്ഊദ് , മാനേജർ അബ്ദുൽ സലാം ഹാജി, പ്രിൻസിപ്പൽ എസ് മായ ടീച്ചർ മീഡിയ കൺവീനർ ബഷീർ മേലടി എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it