Kerala

ഷാന്‍ വധക്കേസ്; ആര്‍എസ്എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ഷാന്‍ വധക്കേസ്; ആര്‍എസ്എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ആലപ്പുഴ ഷാന്‍ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. കേസില്‍ ഒമ്പത് പേരാണ് പ്രതികള്‍. ഇവര്‍ക്ക് നേരത്തെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ നാല് പേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ ജാമ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഒരു കാരണവശാലും ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും അത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും നാടിന്റെ സമാധാനം നഷ്ടമാവുന്ന അവസ്ഥയുണ്ടാകുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ വിധിച്ചിരിക്കുമ്പോള്‍ രണ്ട് നീതിയന്ന സാഹചര്യമുണ്ടാകുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് തള്ളി സുപ്രിംകോടതി ഇവര്‍ക്ക് മുമ്പ് നല്‍കിയ ഇടക്കാല ജാമ്യം സ്ഥിര ജാമ്യമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതി പരാമര്‍ശങ്ങളും ഉത്തരവുകളും കോടതി റദ്ദാക്കുകയും ചെയ്തു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷാനിനെ 2021 ഡിസംബര്‍ 18ന് വൈകിട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്.




Next Story

RELATED STORIES

Share it