Kerala

'മറുനാടന്‍ മലയാളി' എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനം

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനം
X

തൊടുപുഴ: മാധ്യമ പ്രവര്‍ത്തകനും 'മറുനാടന്‍ മലയാളി' എഡിറ്ററുമായ ഷാജന്‍ സ്‌കറിയയ്ക്കുനേരെ മര്‍ദ്ദനം. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് മര്‍ദ്ദിച്ചത്. ഇടുക്കിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മടങ്ങവെയാണ് മര്‍ദ്ദനം. തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ച് ശനിയാഴ്ച വൈകിട്ടാണ് ഷാജന്‍ സ്‌കറിയയ്ക്കു മര്‍ദ്ദനം ഏല്‍ക്കുന്നത്.

മര്‍ദനത്തില്‍ പരിക്കേറ്റ ഷാജന്‍ സ്‌കറിയ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. വൈകിട്ട് വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മൂന്നംഗ സംഘം ഷാജനെ മര്‍ദിച്ചത്. പോലിസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു. ഷാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.






Next Story

RELATED STORIES

Share it