Kerala

ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരായ ലൈംഗികാധിക്ഷേപം: എഎസ്‌ഐ അനില്‍കുമാറിനെ പിരിച്ചുവിടുക- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

ക്രിമിനലുകളെ മാനസികരോഗികളാക്കി രക്ഷപ്പെടുത്താനുള്ള പഴുതുകള്‍ തേടുകയെന്നത് ഒരു പ്രവണതയായി മാറിയിരിക്കുന്നു. കൂടാതെ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് മാനസികനില ഭദ്രമല്ലെങ്കില്‍ ഒരുനിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്.

ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരായ ലൈംഗികാധിക്ഷേപം: എഎസ്‌ഐ അനില്‍കുമാറിനെ പിരിച്ചുവിടുക- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
X

കൊച്ചി: സാമൂഹിക, മനുഷ്യാവകാശപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരായി ലൈംഗികാധിക്ഷേപം നടത്തിയ മാനന്തവാടി തിരുനെല്ലി എഎസ്‌ഐ അനില്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ജമീല പി വയനാട്. ക്രിമിനലുകളെ മാനസികരോഗികളാക്കി രക്ഷപ്പെടുത്താനുള്ള പഴുതുകള്‍ തേടുകയെന്നത് ഒരു പ്രവണതയായി മാറിയിരിക്കുന്നു. കൂടാതെ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് മാനസികനില ഭദ്രമല്ലെങ്കില്‍ ഒരുനിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്.

പാലത്തായി, വാളയാര്‍ കേസുകളിലടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ പഴുതുകളിലൂടെയും രാഷ്ട്രീയപിന്തുണയിലൂടെയും പ്രതികളെ സുരക്ഷിതമായി വിലസാന്‍ അനുവദിക്കുന്നത് സമൂഹത്തില്‍ കുറ്റവാളികള്‍ക്ക് പ്രചോദനമായി മാറുകയാണ്. കുറ്റവാളികളെ മാനസികരോഗികളാക്കി സംരക്ഷിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്നും പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ഇരകളാക്കപ്പെട്ടവര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടായാല്‍ അത് കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ജമീല മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it