Kerala

കണ്ണൂരില്‍ ഏഴുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍

കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴി ശേഖരിച്ചു.

കണ്ണൂരില്‍ ഏഴുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍
X

കണ്ണൂര്‍: തളിപ്പറമ്പില്‍ ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി വേലു സ്വാമിയാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ കുട്ടിയുടെ വീടിന് അടുത്തായി താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. തളിപ്പറമ്പ് പോലിസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യല്ലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യും.

കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴി ശേഖരിച്ചു.

Next Story

RELATED STORIES

Share it