Kerala

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമം അംഗീകരിക്കില്ല: മുല്ലപ്പള്ളി

ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ് മാധ്യമങ്ങള്‍. മാധ്യമങ്ങളോട് ഇതുപോലെ അസഹിഷ്ണുത കാട്ടിയ മുഖ്യമന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ല.

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമം അംഗീകരിക്കില്ല: മുല്ലപ്പള്ളി
X

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോവില്ല. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടപടി. മാധ്യമങ്ങള്‍ക്കെതിരായ നടപടി ജനാധിപത്യത്തിന് ചേര്‍ന്നതല്ല.

ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ് മാധ്യമങ്ങള്‍. മാധ്യമങ്ങളോട് ഇതുപോലെ അസഹിഷ്ണുത കാട്ടിയ മുഖ്യമന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ല. മാധ്യമപ്രവര്‍ത്തകരെ പരസ്യമായി മുഖ്യമന്ത്രി അവഹേളിക്കുന്നു. കൊവിഡിന്റെ മറവില്‍ ഇത്തരം കരിനിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് ശക്തമായി ചെറുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കും. എന്നാല്‍, അത് സര്‍ക്കാരിന്റെ എല്ലാ തെറ്റായ നിലപാടുകള്‍ക്കുമുള്ള പിന്തുണയായി വ്യാഖ്യാനിക്കേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it