Kerala

ജിഹാദിയുമല്ല എസ്‍ഡിപിഐയുമല്ല; മാപ്പു പറയണമെങ്കിൽ ശ്വാസം നിലയ്ക്കണമെന്ന് പി സി ജോർജിനെ ഭീഷണിപ്പെടുത്തിയ യുവാവ്

താൻ സിപിഎമ്മുകാരനാണെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും സാമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്ന പുതിയ വീഡിയോയിൽ പറയുന്നു

ജിഹാദിയുമല്ല എസ്‍ഡിപിഐയുമല്ല; മാപ്പു പറയണമെങ്കിൽ ശ്വാസം നിലയ്ക്കണമെന്ന് പി സി ജോർജിനെ ഭീഷണിപ്പെടുത്തിയ യുവാവ്
X

കോട്ടയം: പിസി ജോർജിനെതിരായി ഭീഷണി മുഴക്കിയ യുവാവ് വിശദീകരണ വീഡിയോയുമായി രംഗത്ത്. അമീൻ എന്ന പേരിൽ പരിചയപ്പെടുത്തുന്ന യുവാവ് താൻ സിപിഎമ്മുകാരനാണെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും സാമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്ന പുതിയ വീഡിയോയിൽ പറയുന്നു. ‌

മാപ്പ് പറയണമെങ്കിൽ അമീന്റെ ദേ… കഴുത്തിലെ ശ്വാസം നിലക്കണം. എനിക്ക് ജിഹാദിയെന്നും എസ്ഡിപിഐ എന്നും ഒരു മുദ്ര കുത്തിതന്നിട്ടുണ്ട്. ഒരു തെറ്റായ ആരോപണം വരുമ്പോൾ അതു തിരുത്താൻ താൻ ബാദ്ധ്യസ്ഥനാണ്. അതിനായാണ് ഈ വീഡിയോ ചെയ്യുന്നത്. ഞാൻ ഓർമ്മവച്ച കാലം തൊട്ട് നല്ലൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്നും യുവാവ് വീഡിയോയിൽ പറയുന്നു.

Next Story

RELATED STORIES

Share it