Kerala

ചിത്രംവരച്ച് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങി രണ്ടാംക്ലാസുകാരി

ആര്‍ട്ടിസ്റ്റുകൂടിയായ ശ്രീകുമാറിന്റെ മകള്‍ ഏഴുവയസുകാരി ശിവഗാമി 23x17 ഇഞ്ച് കാന്‍വാസില്‍ അക്രിലിക് കളറുപയോഗിച്ച് വരച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ലേലത്തിന് വച്ചത്.

ചിത്രംവരച്ച് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങി രണ്ടാംക്ലാസുകാരി
X

കൃഷ്ണന്‍ എരഞ്ഞിക്കല്‍

മലപ്പുറം: ചിത്രംവരച്ച് വില്‍പ്പന നടത്തിക്കിട്ടിയ തുക മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ഒരുക്കത്തിലാണ് രണ്ടാംക്ലാസുകാരി ശിവഗാമിയെന്ന ആമി. ആര്‍ട്ടിസ്റ്റുകൂടിയായ ശ്രീകുമാറിന്റെ മകള്‍ ഏഴുവയസുകാരി ശിവഗാമി 23x17 ഇഞ്ച് കാന്‍വാസില്‍ അക്രിലിക് കളറുപയോഗിച്ച് വരച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ലേലത്തിന് വച്ചത്. നിരവധി പേര്‍ ലേലത്തില്‍ പങ്കെടുത്തുവെങ്കിലും മുക്കം സ്വദേശിയായ പേരുപറയാനാഗ്രഹിക്കാത്ത കലാസ്വാദകന്‍ 3,000 രൂപയ്ക്ക് ലേലം ഉറപ്പിക്കുകയായിരുന്നു.

ലഭിച്ച തുക ഉടന്‍തന്നെ പിടിഎ റഹിം എംഎല്‍എയെ ഏല്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ശിവഗാമി. ചിത്രകലയില്‍ ബിരുദമുള്ള മാവൂര്‍ സ്വദേശി ശ്രീകുമാറിന്റെയും അധ്യാപികയായ രശ്മിയുടെയും രണ്ടാമത്തെ മകളാണ് എംഇഎസ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ശിവഗാമി. 10ാം ക്ലാസുകാരിയായ മൂത്ത മകളും ചിത്രകലയില്‍ അഭിരുചി തെളിയിച്ചിട്ടുണ്ട്. മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ എല്‍ ഡി ക്ലാര്‍ക്കായി സേവനമനുഷ്ടിക്കുകയാണ് കവിയും ചിത്രക്കാരനുംകൂടിയായ ശ്രീകുമാര്‍.

Next Story

RELATED STORIES

Share it