Kerala

തിരുവല്ലത്തെ അന്യായ ടോള്‍ പിരിവ് അവസാനിപ്പിക്കണം; എസ്ഡിപിഐ ജനകീയ സമരത്തില്‍ പ്രതിഷേധമിരമ്പി

നാളെ മുതല്‍ ടോള്‍ പ്ലാസയിലേക്ക് എസ്ഡിപിഐ മണ്ഡലം, സിറ്റി, ബ്രാഞ്ച് ഘടകങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും

തിരുവല്ലത്തെ അന്യായ ടോള്‍ പിരിവ് അവസാനിപ്പിക്കണം;  എസ്ഡിപിഐ ജനകീയ സമരത്തില്‍ പ്രതിഷേധമിരമ്പി
X

തിരുവനന്തപുരം: തിരുവല്ലത്തെ അന്യായ ടോള്‍ പിരിവിനെതിരേ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. അന്യായമായ ടോള്‍ പിരവ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എസ്ഡിപിഐ ജനകീയ പ്രതിഷേധം തീര്‍ത്തത്. പ്രതിഷേധ സമരം പാര്‍ട്ടി ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു.

കഴക്കൂട്ടം-കാരോട് ബൈപാസ് റോഡ് നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാത്ത പശ്ചാത്തലത്തിലാണ് ടോള്‍ പിരവ്. നേരത്തെ ഈഞ്ചയ്ക്കല്‍ വരെയുള്ള ബൈപാസിന് വര്‍ഷങ്ങളോളം അന്യായമായി ടോള്‍ പിരിച്ചിരുന്നു. ഇന്ന് ആ റോഡ് തന്നെ നിലവിലില്ല. റോഡ് നിര്‍മ്മിച്ച ശേഷം ജനങ്ങളില്‍ നിന്ന് പണം ഈടാക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് വാഹനങ്ങള്‍ക്ക് റോഡ് നികുതി വാങ്ങുന്നതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ചോദിച്ചു. അന്യായമായ ടോള്‍ പിരിവ് പാടില്ലെന്നാണ് പാര്‍ട്ടി നിലപാട്. വര്‍ഷങ്ങളോളം ജനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം പാര്‍ട്ടി എന്തുവിലകൊടുത്തും ചെറുത്ത്്് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണുക, തിരുവല്ലത്തെ വണ്‍വേ റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തില്‍ ഉയര്‍ന്നു. പാര്‍ട്ടി ജില്ല ഖജാന്‍ജി ജലീല്‍ കരമന അധ്യക്ഷത വഹിച്ചു.

നേമം മണ്ഡലം പ്രസിഡന്റ് എഎസ് നവാസ്, ജില്ലാ കമ്മിറ്റി അംഗം മാഹീന്‍ പരുത്തിക്കുഴി, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് അനസ് മാണിക്യ വിളാകം, കമലേശ്വരം സിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ്, നേമം മണ്ഡലം വൈസ് പ്രസിഡന്റ് തിരുവല്ലം അജയന്‍, നേമം മണ്ഡലം സെക്രട്ടറി ഹക്കീം കരമന, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി നവാസ് വള്ളക്കടവ്, തിരുവനന്തപുരം മണ്ഡലം വൈസ് പ്രസിഡന്റ് പൂന്തുറ സജീവ്, വനിതാ നേതാക്കളായ നാസിയ യാസീന്‍, സുമയ്യ സുജ, നജ്മ സിദ്ധീഖ്, ചാത്തിയാറ നൗഷാദ്, സലീം തിരുമല, യൂസഫ് കരമന, പൂക്കുളം സുധീഷ്, മുനീര്‍ കാരയ്ക്കാമണ്ഡപം, മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു. ജനകീയ പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

നാളെ മുതല്‍ ടോള്‍ പ്ലാസിയിലേക്ക് എസ്ഡിപിഐ മണ്ഡലം, സിറ്റി, ബ്രാഞ്ച് കമ്മിറ്റി ഘടകങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.

Next Story

RELATED STORIES

Share it