Kerala

പ്രളയകാലത്തെ പ്രവര്‍ത്തനം: എസ് ഡി പി ഐ എറണാകുളം ആര്‍ ജി ടീം ക്യാപ്റ്റന്‍ വി എം ഫൈസലിന് ജീവന്‍ രക്ഷാ പുരസ്‌കാരം

ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന സമിതി യുടെ 32 - മത് ബാലമേളയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ച് പറവൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാന്‍ജോ വര്‍ഗീസ് ഫൈസലിന് പുരസ്‌കാരം സമ്മാനിച്ചു.കവയത്രി ജ്യോതിരാജ് തെക്കൂട്ട്(തൃശൂര്‍), ഡോ.വിഷ്ണു നമ്പൂതിരി, ചേന്ദമംഗലം വില്ലേജ് ഓഫിസര്‍ എം എ ശ്രീദത്ത് എന്നിവരെയും ആദരിച്ചു.

പ്രളയകാലത്തെ പ്രവര്‍ത്തനം: എസ് ഡി പി ഐ എറണാകുളം ആര്‍ ജി ടീം ക്യാപ്റ്റന്‍ വി എം ഫൈസലിന് ജീവന്‍ രക്ഷാ പുരസ്‌കാരം
X
ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ ജീവന്‍ രക്ഷാ പുരസ്‌കാരം എസ് ഡി പി ഐ എറണാകുളം ആര്‍ ജി ടീം ക്യാപ്റ്റനും ജില്ലാ ജനറല്‍ സെക്രട്ടറിയും എസ്ഡിപിഐ എറണാകുളം പാര്‍ലമെന്റ് സ്ഥാ

കൊച്ചി: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയസമയത്ത് നടത്തിയ രക്ഷാ പ്രവര്‍ത്തനം പരിഗണിച്ച് ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ ജീവന്‍ രക്ഷാ പുരസ്‌കാരം എസ് ഡി പി ഐ എറണാകുളം ആര്‍ ജി ടീം ക്യാപ്റ്റനും ജില്ലാ ജനറല്‍ സെക്രട്ടറിയും എസ്ഡിപിഐ എറണാകുളം പാര്‍ലമെന്റ് സ്ഥാനാര്‍ഥിയുമായ വി എം ഫൈസലിന്.ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന സമിതി യുടെ 32 - മത് ബാലമേളയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ച് പറവൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാന്‍ജോ വര്‍ഗീസ് ഫൈസലിന് പുരസ്‌കാരം സമ്മാനിച്ചു. കവയത്രി ജ്യോതിരാജ് തെക്കൂട്ട്(തൃശൂര്‍), , ഡോ.വിഷ്ണു നമ്പൂതിരി, ചേന്ദമംഗലം വില്ലേജ് ഓഫിസര്‍ എം എ ശ്രീദത്ത് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

ഡോ.എന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. വി ഡി സതീശന്‍ എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാന്‍ജോ വര്‍ഗീസ് മുഖ്യാതിഥിയായി. ഒയിസ്‌ക പറവൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് പി രവി മേനോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍ ശ്യാമ, മാനേജര്‍ എം കെ ശശിധരന്‍, രക്ഷാധികാരി ജയിംസ് കുര്യന്‍, സ്വാഗത സംഘം വൈ. പ്രസിഡന്റ് ഷൈനിജെനു, ബിജോയ് സ്രാമ്പിക്കല്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it