ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എസ്ഡിപിഐ മാർച്ച്

രാജ്യസുരക്ഷ അപകടത്തിൽ കുറ്റവാളികളെ ശിക്ഷിക്കുക, ആയുധക്കടത്തിൽ സിബിഐ അന്വേഷണം നടത്തുക എന്നീ ആവശ്യമുന്നയിച്ചാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എസ്ഡിപിഐ മാർച്ച്

തിരുവനന്തപുരം: പോലിസിലെ ആയുധകടത്തും അഴിമതിയിലും പ്രതിഷേധിച്ച് ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എസ്ഡിപിഐ മാർച്ച് നടത്തി. രാജ്യസുരക്ഷ അപകടത്തിൽ കുറ്റവാളികളെ ശിക്ഷിക്കുക, ആയുധക്കടത്തിൽ സിബിഐ അന്വേഷണം നടത്തുക എന്നീ ആവശ്യമുന്നയിച്ചാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.


മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലിസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷബീർ ആസാദ് സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇർഷാദ് കന്യാകുളങ്ങര, ജില്ലാ ട്രഷറർ ജലീൽ കരമന, ജില്ലാ കമ്മിറ്റിയംഗം മാഹീൻ പരുത്തിക്കുഴി, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സജീവ് പൂന്തുറ, അൻവർ ശ്രീകാര്യം, നാസർ കൊപ്പം, യാസീൻ വള്ളക്കടവ്, സുജീം വെമ്പായം നേതൃത്വം നൽകി.

RELATED STORIES

Share it
Top