Kerala

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങൾ പിന്‍വലിക്കുക; ഏജീസ് ഓഫീസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്

സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കര്‍ഷകരുടെ മേല്‍ ചൂഷണത്തിന് അവസരമൊരുക്കുന്നതാണ് പുതിയ നിയമങ്ങള്‍.

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങൾ പിന്‍വലിക്കുക; ഏജീസ് ഓഫീസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
X

തിരുവനന്തപുരം: ദേശീയ കാർഷിക പ്രക്ഷോഭത്തെ പിന്തുണച്ചും മോദി സർക്കാരിൻ്റെ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിയുന്ന പുതിയ നിയമ നിര്‍മാണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ദേശീയ കര്‍ഷക ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പുതിയ നിയമനിര്‍മാണം കര്‍ഷക വിരുദ്ധവും കാര്‍ഷിക മേഖലയെ കോര്‍പറേറ്റ് വല്‍ക്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കുത്തകകളെ സഹായിച്ച് കർഷകരുടെ നട്ടെല്ല് ഒടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കര്‍ഷകരുടെ മേല്‍ ചൂഷണത്തിന് അവസരമൊരുക്കുന്നതാണ് പുതിയ നിയമങ്ങള്‍. സാധാരണക്കാരൻ്റെ ജീവിതമാർഗം തല്ലിക്കെടുത്തുന്ന കർഷക ബില്ല് സ്വീകാര്യമല്ല. കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യാശ സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഷബീര്‍ ആസാദ്‌, സിയാദ് തൊളിക്കോട്, ജില്ലാ കമ്മിറ്റിയംഗം മഹ്ഷൂക്ക് വള്ളക്കടവ്, പൂന്തുറ സജീവ്, നാസർ കൊപ്പം, ജവാദ് കിള്ളി സംസാരിച്ചു.

Next Story

RELATED STORIES

Share it