സംഘപരിവാരം സൃഷ്ടിക്കുന്ന ഹിന്ദുത്വപൊതുബോധത്തിലാണ് എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ പ്രവര്‍ത്തിക്കുന്നത്: എം കെ ഫൈസി

വടകര പാര്‍ലമെന്റ് മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരിയുടെ പ്രചാരണാര്‍ഥം പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ അഞ്ചുവര്‍ഷത്തെ ഭരണം രാജ്യത്തെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഒരു പദ്ധതിയും കൊണ്ടുവന്നില്ല.

സംഘപരിവാരം സൃഷ്ടിക്കുന്ന ഹിന്ദുത്വപൊതുബോധത്തിലാണ് എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ പ്രവര്‍ത്തിക്കുന്നത്: എം കെ ഫൈസി

കണ്ണൂര്‍: സംഘപരിവാരം സൃഷ്ടിക്കുന്ന ഹിന്ദുത്വപൊതുബോധത്തിലാണ് കേരളത്തിലെ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. വടകര പാര്‍ലമെന്റ് മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരിയുടെ പ്രചാരണാര്‍ഥം പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ അഞ്ചുവര്‍ഷത്തെ ഭരണം രാജ്യത്തെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഒരു പദ്ധതിയും കൊണ്ടുവന്നില്ല. രാജ്യത്തെ കര്‍ഷകര്‍ കൂട്ടംകൂട്ടമായി ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടായി. രാജ്യത്തെ പ്രധാനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ കളവുപറയുന്ന പ്രധാനമന്ത്രിയായി മോദി മാറി. ഭരണസംവിധാനം കാവിവല്‍ക്കരിച്ചു. രാജ്യത്തെ ജനാധിപത്യ സംവിധാനംപോലും അട്ടിമറിച്ചു. രാജ്യത്തെ എല്ലാ മേഖലയിലെ ഏജന്‍സികളെയും കൈപ്പിടിയിലൊതുക്കി.

പശുവിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കുപോലും കേസെടുക്കാതെയായി. ഭരണവിമര്‍ശകരെ രാജ്യദ്രോഹികളാക്കി പീഡിപ്പിച്ചു. എന്നാല്‍, ഇതില്‍നിന്നും ഏറെ വ്യത്യസ്ഥമായിരുന്നില്ല കോണ്‍ഗ്രസ് നിലപാട്. ബിജെപിയുടെ ബി ടീമായാണ് ബാബരി മസ്ജിദിന്റെ കാര്യത്തിലും പശുവിന്റെ കാര്യത്തിലും അവരുടെ നിലപാട്. ഇടതുപക്ഷത്തിന് ഈ തിരഞ്ഞെടുപ്പില്‍ കാര്യമായ ഒരു റോളുമില്ല. സവര്‍ണസമുദായ സംവരണനിയമം നിര്‍മിക്കാന്‍ ബിജെപി- കോണ്‍ഗ്രസ്- സിപിഎം എല്ലാം ഒറ്റക്കെട്ടായാണ് പാര്‍ലമെന്റില്‍ കൈകോര്‍ക്കുന്നത്. ഇന്ത്യന്‍ ജനത, പ്രത്യേകിച്ചും ദലിത്- മുസ്‌ലിം- പിന്നാക്ക സമുദായങ്ങള്‍ വ്യക്തമായി കണ്ടതാണെന്നും എം കെ ഫൈസി ചൂണ്ടിക്കാട്ടി. വടകര ലോക്‌സഭാ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, എ സി ജലാലുദ്ദീന്‍, ഹാറൂണ്‍ കടവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top