Kerala

എസ്ഡിപിഐ മമ്പുറം തങ്ങള്‍ സ്‌നേഹ ഭവന പദ്ധതിക്ക് തുടക്കമായി

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് ഖാസിമി കട്ടിളവെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

എസ്ഡിപിഐ മമ്പുറം തങ്ങള്‍ സ്‌നേഹ ഭവന പദ്ധതിക്ക് തുടക്കമായി
X

പുത്തനത്താണി(മലപ്പുറം): ആതവനാട് പഞ്ചായത്തിലെ 21 ാംവാര്‍ഡില്‍ എസ്ഡിപിഐ നിര്‍ദന കുടുംബത്തിന് നിര്‍മിക്കുന്ന മമ്പുറം തങ്ങള്‍ സ്‌നേഹ ഭവന പദ്ധതിക്ക് തുടക്കമായി.

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് ഖാസിമി കട്ടിളവെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍, പുത്തനത്താണി മേഖലാ പ്രസിഡന്റ് അഷ്‌റഫ് ചെലൂര്‍,ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് കെ ജാഫര്‍ ഹാജി, വൈസ് പ്രസിഡന്റ് എം കെ സകരിയ്യ, പൗര പ്രമുഖരായ തേനുക്ക, മങ്ങാട്ട് കാവുങ്ങല്‍ വല്ല്യാക്ക, കെ ടി സമദ് , യൂസുഫ് സഖാഫി, സുലൈമാന്‍ ദാരിമി, മങ്ങാട്ട് കാവുങ്ങല്‍ യൂസുഫ് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it