എസ്ഡിപിഐ തമിഴ്നാട് ഘടകത്തിന്റെ ഇടപെടൽ; കൊടുമണ്ണിൽ അഞ്ചുപേർക്ക് ആശ്വാസമായി
കൈയിൽ കരുതിയ ഭക്ഷ്യധാന്യങ്ങളും പണവും തീർന്നതോടെ കഴിഞ്ഞ മൂന്നു ദിവസമായി കുടിവെള്ളം ആശ്രയിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്.
BY SDR3 May 2020 11:15 AM GMT
![എസ്ഡിപിഐ തമിഴ്നാട് ഘടകത്തിന്റെ ഇടപെടൽ; കൊടുമണ്ണിൽ അഞ്ചുപേർക്ക് ആശ്വാസമായി എസ്ഡിപിഐ തമിഴ്നാട് ഘടകത്തിന്റെ ഇടപെടൽ; കൊടുമണ്ണിൽ അഞ്ചുപേർക്ക് ആശ്വാസമായി](https://www.thejasnews.com/h-upload/2020/05/03/106719-img-20200503-wa0026.jpg)
X
SDR3 May 2020 11:15 AM GMT
അടൂർ: ലോക്ക് ഡൗണിനെ തുടർന്ന് കൊടുമണ്ണിൽ പെട്ടുപോയ കോയമ്പത്തൂർ സ്വദേശികൾക്ക് എസ്ഡിപിഐ ഇടപെടൽ ആശ്വാസമായി. കരുണാകരൻ, വേൽ മുത്തു, ആനന്ദകുമാർ, സോമശേഖർ, അറുമുഖം എന്നിവർക്കാണ് പാർട്ടി തമിഴ്നാട് ഘടകത്തിൻ്റെ ഇടപെടലിനെ തുടർന്ന് എസ്ഡിപിഐ അടൂർ മേഖലാ കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് നൽകിയത്. കൈയിൽ കരുതിയ ഭക്ഷ്യധാന്യങ്ങളും പണവും തീർന്നതോടെ കഴിഞ്ഞ മൂന്നു ദിവസമായി കുടിവെള്ളം ആശ്രയിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരുടെ ദയനീയാവസ്ഥ കുടുംബങ്ങൾ വഴി എസ്ഡിപിഐ കോയമ്പത്തൂർ ജില്ലാ നേതൃത്വം അറിഞ്ഞതോടെ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മാഈൽ വഴി പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായി ബന്ധപ്പെടുകയായിരുന്നു. എസ്ഡിപിഐ അടൂർ മേഖല കമ്മറ്റി അംഗങ്ങളായ അനീഷ് പറക്കോട്, സാദിഖ്, നവാസ് എന്നിവരാണ് ഭക്ഷ്യധാന്യ കിറ്റ് കൈമാറിയത്.
Next Story
RELATED STORIES
ഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTപുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്
25 July 2024 12:17 PM GMTന്യൂസിലന്‍ഡ് വനിതകള്‍ ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഡ്രോണ്‍...
24 July 2024 7:12 AM GMTനേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം
24 July 2024 6:40 AM GMTഎത്യോപ്യയില്‍ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ മേല്‍ വീണ്ടും...
23 July 2024 6:13 PM GMTദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാക് ഗായകന് റാഹത്ത്...
22 July 2024 2:42 PM GMT