Kerala

എസ്ഡിപി ഐ: വി കെ ഷൗക്കത്തലി എറണാകുളം ജില്ലാ പ്രസിഡന്റ് ; ലത്തീഫ് കോമ്പാറ ജനറല്‍ സെക്രട്ടറി

ഷെമീര്‍ മാഞ്ഞാലി,നിമ്മി നൗഷാദ് എന്നിവര്‍ ജില്ല വൈസ് പ്രസിഡന്റുമാരുമാണ്. ബാബു വേങ്ങൂര്‍, വി എം ഫൈസല്‍, മുഹമ്മദ് ഷെമീര്‍, അജ്മല്‍ കെ മുജീബ് എന്നിവര്‍ ജില്ലാ സെക്രട്ടറിമാരാണ്.നാസര്‍ എളമനയാണ് ഖജാന്‍ജി.ഷാനവാസ് പുതുക്കാട്, ഷിഹാബ് പടനാട്, സുധീര്‍ ഏലൂക്കര, ഫസല്‍ റഹ്മാന്‍,നീതു വിനീഷ്,നിഷ ടീച്ചര്‍, എന്നിവര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ്

എസ്ഡിപി ഐ: വി കെ ഷൗക്കത്തലി എറണാകുളം ജില്ലാ പ്രസിഡന്റ് ; ലത്തീഫ് കോമ്പാറ ജനറല്‍ സെക്രട്ടറി
X

കൊച്ചി:എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റായി വി കെ ഷൗക്കത്തലി തിരഞ്ഞെടുക്കപ്പെട്ടു.ലത്തീഫ് കോമ്പാറയാണ് ജില്ലാ ജനറല്‍ സെക്രട്ടറി. ഷെമീര്‍ മാഞ്ഞാലി,നിമ്മി നൗഷാദ് എന്നിവര്‍ ജില്ല വൈസ് പ്രസിഡന്റുമാരുമാണ്. ബാബു വേങ്ങൂര്‍, വി എം ഫൈസല്‍, മുഹമ്മദ് ഷെമീര്‍, അജ്മല്‍ കെ മുജീബ് എന്നിവര്‍ ജില്ലാ സെക്രട്ടറിമാരാണ്.നാസര്‍ എളമനയാണ് ഖജാന്‍ജി. ഷാനവാസ് പുതുക്കാട്, ഷിഹാബ് പടനാട്, സുധീര്‍ ഏലൂക്കര, ഫസല്‍ റഹ്മാന്‍,നീതു വിനീഷ്,നിഷ ടീച്ചര്‍, എന്നിവര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ്. ആലുവ ഗ്രീന്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പ്രതിനിധി സഭയില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.


കേരള രാഷ്ട്രീയത്തില്‍ എസ്ഡിപിഐ നിര്‍ണായക ശക്തിയാകുന്ന കാലം അതി വിദൂരമല്ലന്ന് എസ്ഡിപിഐ പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. നേതൃ സ്ഥാനങ്ങള്‍ക്ക് വേണ്ടി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കടിപിടി കൂടി കൊണ്ടിരിക്കുമ്പോള്‍ അടിത്തട്ടു മുതല്‍ ദേശീയ തലം വരെ കൃത്യമായ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ എസ്ഡിപിഐ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാതൃകയാണ്.പാര്‍ട്ടി പുലര്‍ത്തുന്ന ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ ഊന്നിയുള്ള സാമൂഹിക ജനാധിപത്യ രാഷ്ട്രീയം മാത്രമാണ് ഇന്ത്യയില്‍ ഫാഷിസത്തെ ചെറുക്കന്‍ പര്യാപ്തമായത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാന നേതാക്കളായ മൂവാറ്റുപുഴ അഷറഫ് മൗലവി,കെ കെ റൈഹാനത്ത്,റോയ് അറക്കല്‍, അജ്മല്‍ ഇസ്മയില്‍,പി പി മൊയ്തീന്‍ കുഞ്ഞ്, മുസ്തഫ കൊമ്മേരി, നൗഷാദ് മംഗലശ്ശേരി, ഇര്‍ഷാന ടീച്ചര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it