ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നം പരിഹരിക്കാതെ കോണ്‍ഗ്രസും സിപിഎമ്മും നാടകം കളിക്കുന്നു: ദഹ്‌ലാന്‍ ബാഖവി
സാമൂഹിക നീതിയ്ക്കുവേണ്ടി രാജ്യത്ത് സംവരണ പ്രക്ഷോഭം ഏറ്റെടുത്ത ഏക പാര്‍ട്ടി എസ് ഡി പി ഐ ആണ് ബിജെപി മുന്നോട്ടുവച്ച മുന്നാക്ക സംവരണത്തെ കോണ്‍ഗ്രസും സിപിഎമ്മും പിന്തുണച്ച് അവര്‍ണ ജനതയെ വഞ്ചിക്കുകയായിരുന്നു. ഇതിനെതിരെ രംഗത്തു വന്നതും ശബ്ദമുയര്‍ത്തിയതും എസ് ഡി പി ഐ മാത്രം

കൊച്ചി: ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നം പരിഹരിക്കാതെ കോണ്‍ഗ്രസും സിപിഎമ്മും നാടകം കളിക്കുകയാണെന്നും എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്ന ബദല്‍ രാഷ്ട്രീയത്തിന് രാജ്യത്ത് സ്വീകാര്യത വര്‍ധിച്ചുവരികയാണെന്നും എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡന്റും കേരളത്തിന്റെ ചുമതലയുമുള്ള ദഹ്‌ലാന്‍ ബാഖവി.ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മല്‍സരിക്കുന്ന എസ് ഡി പി ഐ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്ലിംകളും ദലിതരുമുള്‍പ്പെടെയുള്ള മര്‍ദ്ദിത ജനതയ്ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിന് പാര്‍ട്ടി മുന്‍ഗണന നല്‍കും. സാമൂഹിക നീതിയ്ക്കുവേണ്ടി രാജ്യത്ത് സംവരണ പ്രക്ഷോഭം ഏറ്റെടുത്ത ഏക പാര്‍ട്ടി എസ്ഡിപിഐ ആണ് ബിജെപി മുന്നോട്ടുവച്ച മുന്നാക്ക സംവരണത്തെ കോണ്‍ഗ്രസും സിപിഎമ്മും പിന്തുണച്ച് അവര്‍ണ ജനതയെ വഞ്ചിച്ചപ്പോള്‍ ഇതിനെതിരെ രംഗത്തു വന്നതും ശബ്ദമുയര്‍ത്തിയതും എസ് ഡി പി ഐ മാത്രമാണ്.മുന്നാക്ക സംവരണത്തിനെതിരെ പാര്‍ടി സുപ്രിം കോടതിയെ സമീപിക്കുമെന്നും ദഹ്‌ലാന്‍ ബാഖവി പറഞ്ഞു.
രാജ്യത്ത് ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി പാര്‍ട്ടി ഇടപെട്ടു വരികയാണ്. മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിലും പാര്‍ട്ടി മുന്‍നിരയിലാണ്. എസ്ഡിപിഐയുടെ ബദല്‍ മുന്നേറ്റം രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്നും വേങ്ങര ഉപതിരഞ്ഞെടുപ്പിലടക്കം ഇത് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നം പരിഹരിക്കാതെ കോണ്‍ഗ്രസും സിപിഎമ്മും നാടകം കളിക്കുകയാണ്.കേരളത്തില്‍ യഥാര്‍ഥ വികസന മുന്നേറ്റം കാഴ്ച വെയക്കാന്‍ നാളിതുവരെ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വികസന കാര്യത്തില്‍ കേരളം ഇപ്പോഴും പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോക് സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് സംസ്ഥാനത്ത് പാര്‍ട്ടി സജ്ജമായിരിക്കുകയാണെന്നും ബൂത്ത് തലത്തിലും ബ്രാഞ്ച് തലത്തിലും അതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കി.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം കെ മനോജ് കുമാര്‍, മൂവാറ്റുപുഴ അഷ്്‌റഫ് മൗലവി, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT