വേണുഗോപാലന്‍ നായരുടെ ആത്മഹത്യ: ബിജെപിയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് എസ്.ഡി.പി.ഐ
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് നടയിലെ ബി.ജെ.പി സമരപന്തലിന് മുന്നില്‍ നടന്ന വേണുഗോപാലന്‍ നായരുടെ ആത്മഹത്യയെ കുറിച്ച് ദേവസ്വം മന്ത്രി പ്രഖ്യാപിച്ച സമഗ്രാന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപിയുടെ പങ്ക് പുറത്തുകൊണ്ടുവരണം. ജീവിതം മടുത്തത് കാരണമാണ് ജീവനൊടുക്കുന്നതെന്ന് വേണുഗോപാലന്‍ നായര്‍ മരണ മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് വേണ്ടി അദ്ദേഹം ബി.ജെ.പിയുടെ സമരം നടക്കുന്ന സ്ഥലം തെരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ട്. ശബരിമലയുടെ പേരില്‍ നടക്കുന്ന സമരപന്തലില്‍ ഒരിക്കല്‍ പോലും വന്നിട്ടില്ലാത്ത അദ്ദേഹം അയ്യപ്പന് വേണ്ടി ജീവത്യാഗം ചെയ്തുവെന്ന് പറയുന്നതും സംശയാസ്പദമാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള സമരത്തിലും മറ്റും നിരപരാധികളുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയവരുടെ പാരമ്പര്യമാണ് ബി.ജെ.പിക്കുള്ളത്.
അയ്യപ്പഭക്തര്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാകുമെന്നതിന്റെ സൂചനയാണിതെന്ന സി.കെ പത്മനാഭന്റെ പ്രസ്താവന ആത്മഹത്യകള്‍ സൃഷ്ടിച്ച് സമരം ആളിക്കത്തിക്കാനുള്ള ആഹ്വാനമാണ്.
വേണുഗോപാലന്‍ നായര്‍ ആരുടെ കൂടെയാണ് എത്തിയതെന്നും എവിടെ നിന്നാണ് പെട്രോള്‍ വാങ്ങിയതെന്നും കണ്ടെത്തേണ്ടതുണ്ട്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് തെളിവുകള്‍ നഷ്ടപ്പെടാനിടയാക്കും. വേണുഗോപാലന്‍ നായരുടെ കുടുംബാംഗങ്ങളെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതും സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയും പോലീസ് അന്വേഷണത്തെ മരവിപ്പിക്കാനുള്ള കുതന്ത്രമാണ്. പഴുതടച്ച് കൊണ്ടുള്ള അന്വേഷണത്തിലൂടെ ഈ ആത്മഹത്യയുടെ പിറകില്‍ ബി.ജെ.പി പ്രവര്‍ത്തര്‍ക്കുള്ള പങ്ക് വെളിച്ചത്ത് കൊണ്ട് വരണമെന്നും കെ.എസ്.ഷാന്‍ ആവശ്യപ്പെട്ടു.
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMT