Kerala

വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ ഇളവ് റദ്ദാക്കല്‍; സര്‍ക്കാര്‍ ന്യായീകരണം പരിഹാസ്യമെന്ന് എസ്ഡിപിഐ

ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ ഇളവ് റദ്ദാക്കല്‍; സര്‍ക്കാര്‍ ന്യായീകരണം പരിഹാസ്യമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ന്യായീകരണം പരിഹാസ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കെഎസ്ആര്‍ടിസി നഷ്ടത്തിലാവുന്നത് കോര്‍പറേഷന്റെ ഭരണനിര്‍വഹണത്തിന്റെ പരാജയമാണ്.

ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ആനുകുല്യം നല്‍കണമെന്നും കെഎസ്ആര്‍ടിസിക്കു നഷ്ടം വരുന്നതിനാല്‍ അനുവദിക്കേണ്ടതില്ല എന്നുമുള്ള സര്‍ക്കാരിന്റെ നിലപാട് അപഹാസ്യമാണ്. സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയുമൊക്കെ സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിച്ചു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ അനാവശ്യ സ്ഥാനമാനങ്ങള്‍ സൃഷ്ടിച്ചും ഇഷ്ടക്കാര്‍ക്ക് ഇരിപ്പിടമൊരുക്കിയും ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന കാര്യം കൂടി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും മുസ്തഫ കൊമ്മേരി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it