Kerala

സ്‌കൂള്‍ കായികമേള: അനിശ്ചിതത്വം നീക്കണമെന്ന് കാംപസ് ഫ്രണ്ട്

വേണ്ടത്ര അധ്യാപകരില്ലാത്തതിനാല്‍ ഇപ്പോള്‍ നടന്നുവരുന്ന ഉപജില്ലാ കായികമേളകളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വ്യാപകമായ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്.

സ്‌കൂള്‍ കായികമേള: അനിശ്ചിതത്വം നീക്കണമെന്ന് കാംപസ് ഫ്രണ്ട്
X

കോട്ടയം: സംസ്ഥാനത്ത് കായികാധ്യാപകരുടെ സമരം പരിഹാരമില്ലാതെ നീളുന്നതിനാല്‍ സ്‌കൂള്‍തല കായികമേളകള്‍ സംബന്ധിച്ച അനിശ്ചിതത്വം നീക്കാന്‍ വിദ്യാഭ്യാസവകുപ്പ് തയ്യാറാവണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് രണ്ടായിരത്തോളം വരുന്ന കായികാധ്യാപകര്‍ കഴിഞ്ഞ നാലുമാസമായി സമരത്തിലാണ്. വേണ്ടത്ര അധ്യാപകരില്ലാത്തതിനാല്‍ ഇപ്പോള്‍ നടന്നുവരുന്ന ഉപജില്ലാ കായികമേളകളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വ്യാപകമായ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. ഇനി നടക്കേണ്ടുന്ന ജില്ലാ, സംസ്ഥാന മേളകളില്‍ ഈ സ്ഥിതിയുണ്ടാവാന്‍ പാടില്ല.

കായികാധ്യാപകരുടെ ആവശ്യം ന്യായമാണെങ്കില്‍ അത് സര്‍ക്കാര്‍ പരിഹരിച്ചുനല്‍കണം. അതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ കഷ്ടതയനുഭവിക്കുന്ന സ്ഥിതിയുണ്ടാവരുത്. ഇത്രയും ദിവസമായിട്ടും ഈ വിഷയത്തില്‍ ആത്മാര്‍ഥമായ ഇടപെടല്‍ നടത്താനോ നടപടിയെടുക്കാനോ സര്‍ക്കാരോ വകുപ്പുമന്ത്രിയോ തയ്യാറായിട്ടില്ലെന്ന് ആര്‍ക്കും ബോധ്യമാവും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കായികതാരങ്ങളെ വളര്‍ത്തിയെടുത്ത സംസ്ഥാനമാണ് നമ്മുടേത്. മറ്റ് അധ്യാപകരെ രംഗത്തിറക്കി പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കേ വഴിവയ്ക്കുകയുള്ളൂവെന്നും എ എസ് മുസമ്മില്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it