Kerala

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ ബസ് ജീവനക്കാരൻ അറസ്റ്റില്‍

ബീമാപള്ളി സ്വദേശി അബ്ദുൽ റൗഫിനെ പൂന്തുറ പോലിസ് അറസ്റ്റ് ചെയ്തു.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ ബസ് ജീവനക്കാരൻ അറസ്റ്റില്‍
X

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ ബസ് ജീവനക്കാരൻ പിടിയിൽ. ബീമാപള്ളി സ്വദേശി അബ്ദുൽ റൗഫിനെയാണ് പൂന്തുറ പോലിസ് അറസ്റ്റ് ചെയ്തത്.

ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് പീഡനത്തിന് ഇരയായതും ഗര്‍ഭിണിയാണെന്നുമുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പൂന്തുറ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹിതനായ പ്രതി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവത്രേ. ബസില്‍ വച്ചും തന്നെ പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൂന്തുറ സ്റ്റേഷൻ എസ്എച്ച്ഒ ബി എസ് സജികുമാർ, എസ്ഐ ആർ ബിനു എന്നിവരാണ് യുവാവിനെ പിടികൂടിയത്.

Next Story

RELATED STORIES

Share it