Kerala

നിര്‍മാണത്തിലെ അപാകത: കിഫ്ബി ഫണ്ടില്‍നിന്ന് 3.75 കോടി മുടക്കി നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു

നിര്‍മാണത്തിലെ അപാകത മൂലം കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത തൃശ്ശൂര്‍ ചെമ്പൂച്ചിറയിലെ സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു.

നിര്‍മാണത്തിലെ അപാകത: കിഫ്ബി ഫണ്ടില്‍നിന്ന് 3.75 കോടി മുടക്കി നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു
X

തൃശ്ശൂര്‍: നിര്‍മാണത്തിലെ അപാകത മൂലം കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത തൃശ്ശൂര്‍ ചെമ്പൂച്ചിറയിലെ സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു. നിര്‍മാണ തകരാറ് മൂലം രണ്ടാംനിലയാണ് പൊളിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒന്നര വര്‍ഷത്തിനുള്ളിലാണ് കെട്ടിടം പൊളിക്കുന്നത്. 3.75 കോടി മുടക്കിയാണ് കെട്ടിടം പണിതത്. സ്‌കൂള്‍ നിര്‍മ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് അടുത്തിടെയാണ് പുറത്തുവന്നത്.

പിന്നാലെ കഴിഞ്ഞവര്‍ഷം ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗവും ക്വാളിറ്റി വിഭാഗവും നടത്തിയ പരിശോധനകളിലാണ് അപാകതകള്‍ കണ്ടെത്തിയത്. ഉപയോഗിച്ച മണല്‍, പ്ലാസ്റ്ററിങ്, കോണ്‍ക്രീറ്റിങ് എന്നിവയില്‍ പോരായ്മകളുണ്ടെന്നായിരുന്നു കണ്ടെത്തല്‍. കോണ്‍ക്രീറ്റ് കരുത്ത്, ഗുണനിലവാരം എന്നിവയിലും പോരായ്മകളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it