Kerala

കെ സി വേണുഗോപാലിനെതിരെ സരിത എസ് നായര്‍ ഹൈക്കോടിതിയില്‍

കേസിന്റെ അന്വേഷണ പുരോഗതി റിപോര്‍ട് ഹാജരാക്കാന്‍ നിര്‍ദേശിക്കണം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ വേണുഗോപാലിന്റെ സ്വാധീനത്തെത്തുടര്‍ന്ന് അന്വേഷണം നിലച്ചു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിനോടു നിര്‍ദേശിക്കണമെന്നും സരിത ഹരജിയില്‍ ആവശ്യപ്പെടുന്നു.

കെ സി വേണുഗോപാലിനെതിരെ സരിത എസ് നായര്‍ ഹൈക്കോടിതിയില്‍
X

കൊച്ചി: മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എംപിക്കെതിരെ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായര്‍ ഹൈക്കോടതിയില്‍.കെ സി വേണുഗോപാലിനെതിരെ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും അന്വേഷണം വഴിമുട്ടിയെന്ന്് ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപോര്‍ട് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും സരിത ഹരജിയില്‍ ആവശ്യപ്പെടുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ വേണുഗോപാലിന്റെ സ്വാധീനത്തെതുടര്‍ന്ന് അന്വേഷണം നിലച്ചതായി ഹരജിയില്‍ ആരോപിക്കുന്നു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിനോടു നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it