സ്വപ്‌നയുടെ രഹസ്യമൊഴി: പകര്‍പ്പ് ആവശ്യപ്പെട്ട് സരിത യുടെ ഹരജി; എതിര്‍ കക്ഷികളുടെ നിലപാട് തേടി ഹൈക്കോടതി
സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ തന്നെക്കുറിച്ച് പരാമര്‍ശമുളളതായി അറിയാന്‍ കഴിഞ്ഞുവെന്നും ഈ സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് നല്‍കണമെന്നുമാണ് സരിത എസ് നായരുടെ ആവശ്യം
BY TMY28 Jun 2022 4:41 PM GMT

X
TMY28 Jun 2022 4:41 PM GMT
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.ഹരജിയില്‍ ഹൈക്കോടതി എതിര്‍ കക്ഷികളുടെ വിശദീകരണം തേടി.
സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ തന്നെക്കുറിച്ച് പരാമര്‍ശമുളളതായി അറിയാന്‍ കഴിഞ്ഞുവെന്നും ഈ സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് നല്‍കണമെന്നുമാണ് സരിത എസ് നായരുടെ ആവശ്യം.ഇതേ ആവശ്യമുന്നയിച്ച് സരിത നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസുമായി ബന്ധമില്ലാത്ത മൂന്നാമതൊരാള്‍ക്ക് മൊഴിപ്പകര്‍പ്പു നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സരിതയുടെ ഹര്‍ജി തള്ളിയത്.
Next Story
RELATED STORIES
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു
9 Aug 2022 10:44 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടു; വൈകീട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച
9 Aug 2022 9:02 AM GMTഭൂമി ഇടപാട് കുരുക്കില്‍ തൃശൂര്‍ നടത്തറയിലെ സിപിഎം നിയന്ത്രണത്തിലുള്ള...
9 Aug 2022 7:44 AM GMTമഹാരാഷ്ട്ര മന്ത്രിസഭാ വികസനം;18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
9 Aug 2022 7:39 AM GMTവൈറ്റ് ഹൗസ് രേഖകള്‍ കാണാതായ സംഭവം; ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്
9 Aug 2022 5:56 AM GMTഗവര്‍ണര്‍ ഒപ്പുവച്ചില്ല; 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി
9 Aug 2022 1:10 AM GMT