Kerala

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം ചെറുക്കും: എസ്ഡിപിഐ

സംഘപരിവാര്‍ കള്ളപ്രചാരണങ്ങള്‍ക്ക് മലപ്പുറത്തിന്റ മറുപടിയെന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യവിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം ചെറുക്കും: എസ്ഡിപിഐ
X

മലപ്പുറം: അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം ചെറുത്തുതോല്‍പ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍ പ്രസ്താവിച്ചു. സംഘപരിവാര്‍ കള്ളപ്രചാരണങ്ങള്‍ക്ക് മലപ്പുറത്തിന്റ മറുപടിയെന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യവിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.


പൗരത്വബില്ലിന്റെ പേരില്‍ മലപ്പുറത്ത് ബിജെപി നടത്തിയ പ്രകോപനപരമായ പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ആര്‍എസ്എസ്സും ഹൈന്ദവ വിശ്വാസികളും വേര്‍തിരിഞ്ഞകാലത്താണ് പ്രതിരോധത്തിന്റെ പുത്തന്‍ചരിത്രങ്ങള്‍ രാജ്യത്തുടനീളം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വിഭജിക്കാനുള്ള സംഘപരിവാര്‍ നീക്കം തിരിച്ചറിഞ്ഞ് ശക്തമായിത്തന്നെ ചെറുക്കുമെന്ന് പ്രതിഷേധസമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു.


സ്വന്തം എന്‍ഡിഎ ഘടകകക്ഷികള്‍ക്കും ബംഗാള്‍ പാര്‍ട്ടി പ്രസിഡന്റിനും മനസ്സിലാക്കാന്‍ കഴിയാത്തവര്‍ മുസ്‌ലിംകള്‍ക്ക് ക്ലാസെടുക്കേണ്ടന്നും അദ്ദേഹം പറഞ്ഞു. ജില്ലാ നേതാക്കളായ വി ടി ഇഖ്‌റാമുല്‍ ഹഖ്, അഭിഭാഷകരായ കെ സി നസീര്‍, സാദിഖ് നടുതൊടി, ശൗക്കത്ത്, ബാബു മണി സംസാരിച്ചു.

Next Story

RELATED STORIES

Share it