- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജലീലിനെ കരുവാക്കി വര്‍ഗീയ ധ്രുവീകരണത്തിന് സംഘപരിവാറിന് വലതുപക്ഷം വെള്ളവും വളവും നല്‍കരുത്: പിഡിപി
കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയ്‌ക്കെതിരേ നിരവധി വിഷയങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളവര്‍ ജലീല്‍ വിഷയത്തില്‍ എന്‍ഐഎയെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്റെ പേരില്‍ മന്ത്രി ജലീലിനെ വളഞ്ഞിട്ട് ആക്രമിച്ച് ഖുര്‍ആനെയും മതത്തെയും വലിച്ചിഴച്ച് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആസൂത്രിതശ്രമം നടത്തുന്ന സംഘപരിവാറിന് വെള്ളവും വളവും നല്‍കുന്ന വലതുപക്ഷവും അവരെ പിന്തുണയ്ക്കുന്നവരും കേവലരാഷ്ട്രീയത്തിനപ്പുറം സംഘപരിവാരത്തിന്റെ ഒളിയജണ്ട തിരിച്ചറിയണമെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി.
സ്വര്‍ണക്കടത്തുമായി സംഘപരിവാറിനും ചെറുതല്ലാത്ത പങ്കുണ്ടെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ സ്വര്‍ണക്കടത്ത് ആസൂത്രിതമായി ഖുര്‍ആന്‍ കടത്തെന്ന പ്രചരണത്തിലേക്കെത്തിച്ച ബിജെപിക്ക് വലതുപക്ഷവും, വലതുപക്ഷത്തെ പിന്തുണയ്ക്കുന്നവരും നല്‍കിയ പിന്തുണ ചെറുതല്ല. യഥാര്‍ഥ പ്രതികളിലേക്ക് എത്തിച്ചേരേണ്ട കേസ് കേവലം ജലീലില്‍ മാത്രം ഒതുക്കി ചര്‍ച്ച ചെയ്യപ്പെടുന്നത് രാഷ്ട്രിയതാല്‍പര്യം മാത്രമാണ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യഥാര്‍ഥപ്രതികളെയും കടത്തിയ സ്വര്‍ണത്തിന്റെ ഉറവിടവും പുറത്തുകൊണ്ടുവരാന്‍ പരിശ്രമിക്കേണ്ടതിന് പകരം വിഷയത്തിലേക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെയും പരിശുദ്ധ ഖുര്‍ആനെയും അനാവശ്യമായി വലിച്ചിഴക്കുന്നതിന് പിന്നില്‍ കേരളത്തെ ഭിന്നിപ്പിച്ച് വര്‍ഗീയതയുടെ വിളനിലമാക്കി വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള സംഘപരിവാറിന്റെ വര്‍ഗീയധ്രൂവീകരണ അജണ്ടയുടെ ഭാഗമാണ്. ഇതിന് കുടപിടിക്കുന്ന കോണ്‍ഗ്രസ്- ലീഗ് നിലപാടിന് കനത്തവില നല്‍കേണ്ടിവരും.
യുഎഇ കോണ്‍സുലാര്‍ ജനറിലിന്റെ പേരില്‍ ഡിപ്ലോമാറ്റിക് വഴി കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കസ്റ്റംസ് വിട്ടുകൊടുത്ത ബാഗേജാണെന്നത് യാതാര്‍ഥ്യമാണെന്നിരിക്കെ സ്വര്‍ണം കടത്തിയത് നയതന്ത്രബാഗേജിലല്ലെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി വി മുരളീധരന്റെ പ്രസ്താവന ചേര്‍ത്തുവായിക്കേണ്ടതാണ്. കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയ്‌ക്കെതിരേ നിരവധി വിഷയങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളവര്‍ ജലീല്‍ വിഷയത്തില്‍ എന്‍ഐഎയെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















