- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി; ജൂലൈ മാസത്തെ 75 ശതമാനം ശമ്പളം നല്‍കി
കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് വിതരണം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പള വിതരണം തുടങ്ങി. ജീവനക്കാര്‍ക്ക് ജൂലൈ മാസത്തിലെ 75 ശതമാനം ശമ്പളം വിതരണം ചെയ്തതായി കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് വിതരണം.
ജീവനക്കാര്‍ക്ക് ജൂലൈ, ആഗസ്ത് മാസങ്ങളിലെ ശമ്പളമാണ് നല്‍കാനുള്ളത്. കുടിശ്ശികയുള്ളതിന്റെ 33 ശതമാനമാണ് നല്‍കുന്നത്. 24,477 സ്ഥിരം ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയത്. ഒരു മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് 78 കോടി രൂപയാണ് വേണ്ടത്.
കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും തൊഴിലാളി നേതാക്കളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ച തുടങ്ങി. തൊഴിൽ-ഗതാഗത മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ ഉപാധികളോടെ പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടേക്കും. ഏട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള സംഘടനകളുടെ നിലപാട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















