Kerala

ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

സാലറി കട്ട് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് അതിനെ മറികടക്കാനുള്ള ഓർഡിനൻസിന് ദുരന്തനിവാരണ നിയമ പ്രകാരം മന്ത്രിസഭ അംഗീകാരം നൽകിയത്. ദു​ര​ന്ത​മു​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ൽ 25 ശ​ത​മാ​നം വ​രെ ശ​മ്പ​ളം മാ​റ്റാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്.

ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം
X

തിരുവനന്തപുരം: സാലറി മാറ്റിവെക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഓർഡിനൻസ് മന്ത്രിസഭാ പാസാക്കി. ഇത് ഗവർണറുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കും. സാലറി കട്ട് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് അതിനെ മറികടക്കാനുള്ള ഓർഡിനൻസിന് ദുരന്തനിവാരണ നിയമ പ്രകാരം മന്ത്രിസഭ അംഗീകാരം നൽകിയത്. ദു​ര​ന്ത​മു​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ൽ 25 ശ​ത​മാ​നം വ​രെ ശ​മ്പ​ളം മാ​റ്റാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്. നി​ല​വി​ലെ സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​പ​ര​മാ​ക്കാ​നാ​ണ് ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് അ​റി​യി​ച്ചു.

ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​തു​പോ​ലെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശ​മ്പ​ളം തി​രി​ച്ചു ന​ൽ​കു​ന്ന​ത് ആ​റു മാ​സ​ത്തി​ന​കം തീ​രു​മാ​നി​ച്ചാ​ൽ മ​തി​. ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​മാ​സ​ത്തെ ശ​മ്പ​ളം വൈ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസം പിടിക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളിൽ നിന്ന് ലഭിക്കും. ഇത്തരത്തിലാകും ഓർഡിനൻസ് കൊണ്ടുവരിക.

കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് സർക്കാർ ഓർഡിനൻസ് പാസാക്കാനുള്ള തീരുമാനത്തിലെത്തിയത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനില്ലെന്ന് സർക്കാർ പറയുന്നു. ഹൈക്കോടതി ഉത്തരവ് കേന്ദ്രസർക്കാരിനും ബാധകമാണ്. അതിനാൽ കേന്ദ്രസർക്കാർ വേണമെങ്കിൽ അപ്പീൽ പോകട്ടേയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

പിടിക്കുന്ന ശമ്പളം എന്ന് കൊടുക്കുമെന്ന് ഉത്തരവിൽ പറയാതിരുന്നതും കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകാൻ കാരണമായി. സാലറി മാറ്റിവെക്കൽ നിയമപരമല്ലെന്നാണ് കോടതി പറഞ്ഞത്. അതിനാലാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. കോടതി തന്നെ സർക്കാരിന് വഴി തുറന്നിരിക്കുകയാണെന്നും ശമ്പളം മാറ്റിവെക്കലിന് സർക്കാരിനെ അധികാരപ്പെടുത്താൻ നിയമം കൊണ്ടുവരുന്നതിന് കോടതി വിധി സഹായകരമായെന്നും ധനവകുപ്പ് പറയുന്നു.

Next Story

RELATED STORIES

Share it