Kerala

ശബരിമല തീര്‍ഥാടനത്തിന് പുറപ്പെട്ട ശിവദാസന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മകന്‍ ഹൈക്കോടതിയില്‍

ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ശിവദാസന്റെ മകന്‍ ശരത് ആണ് കോടതിയെ സമീപിച്ചത്.

ശബരിമല തീര്‍ഥാടനത്തിന് പുറപ്പെട്ട ശിവദാസന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മകന്‍ ഹൈക്കോടതിയില്‍
X

കൊച്ചി: മണ്ഡല മകരവിളക്ക് കാലത്തെ ശബരിമല തീര്‍ഥാടനത്തിന് പുറപ്പെട്ട ശിവദാസന്‍ മരിച്ചത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ശിവദാസന്റെ മകന്‍ ശരത് ആണ് കോടതിയെ സമീപിച്ചത്.ലോട്ടറി വില്‍പനക്കാരനായിരുന്നു ശിവദാസന്‍.നിലക്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് തന്റെ പിതാവ് മരിച്ചതെന്നും ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Next Story

RELATED STORIES

Share it