Kerala

ശബരിമലയില്‍ പ്രതിഷേധത്തിനിടെ പരിക്കുപറ്റിയെന്ന്; ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപത്ത് വെച്ചു അകാരണമായി പോലീസ് മര്‍ദ്ദിച്ചു എന്നാണ് സരോജം ഹരജിയില്‍ വ്യക്തമാക്കുന്നത്.. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സരേജം ഹരജിയില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സരോജത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.

ശബരിമലയില്‍ പ്രതിഷേധത്തിനിടെ പരിക്കുപറ്റിയെന്ന്; ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
X

കൊച്ചി: ശബരിമലയില്‍ പ്രതിഷേധത്തിനിടെ പരിക്കുപറ്റിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് മട്ടാഞ്ചേരി സ്വദേശി സരോജം നല്‍കിയ ഹരജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപത്ത് വെച്ചു അകാരണമായി പോലീസ് മര്‍ദ്ദിച്ചു എന്നാണ് സരോജം ഹരജിയില്‍ വ്യക്തമാക്കുന്നത്.. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സരേജം ഹരജിയില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സരോജത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. സരോജം ശബരിമലയില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സജീവ പങ്കാളിയാണെന്നും പരിക്കേറ്റിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി അവര്‍ തന്നെയാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വാദിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വിശദമാക്കി.നേരത്തെ സരോജം ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചെന്ന് കാണിച്ച് പോലീസ് ഇവര്‍ക്കെതിരെ കേസെുത്തിരുന്നു.




Next Story

RELATED STORIES

Share it