Kerala

ശബരിമല കേസ്: കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥിയുടെ റിമാന്‍ഡ് കാലാവധി നീട്ടി

14 ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. പ്രകാശ് ബാബു നല്‍കിയ ജാമ്യഹരജി പരിഗണിക്കവെയാണ് റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ചിത്തിര ആട്ടവിശേഷ ദിനത്തില്‍ ശബരിമല കയറാനെത്തിയ 52 കാരിയെ തടഞ്ഞ കേസിലാണ് റിമാന്‍ഡിലായത്. കേസില്‍ 16ാം പ്രതിയാണ് പ്രകാശ് ബാബു.

ശബരിമല കേസ്: കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥിയുടെ റിമാന്‍ഡ് കാലാവധി നീട്ടി
X

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ കെ പി പ്രകാശ് ബാബുവിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. പ്രകാശ് ബാബു നല്‍കിയ ജാമ്യഹരജി പരിഗണിക്കവെയാണ് റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ചിത്തിര ആട്ടവിശേഷ ദിനത്തില്‍ ശബരിമല കയറാനെത്തിയ 52 കാരിയെ തടഞ്ഞ കേസിലാണ് റിമാന്‍ഡിലായത്. കേസില്‍ 16ാം പ്രതിയാണ് പ്രകാശ് ബാബു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസിലും പോലിസ് വാഹനങ്ങള്‍ തകര്‍ത്ത കേസിലും പ്രതിയാണ് പ്രകാശ് ബാബു. ഈ കേസില്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എട്ടുകേസുകളാണ് പ്രകാശ് ബാബുവിനെതിരേ ചുമത്തിയിട്ടുള്ളത്. ഇവയില്‍ പലതിലും പ്രകാശ് ബാബുവിനെതിരേ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. നേരത്തെ സ്ത്രീയെ ആക്രമിച്ച കേസില്‍ ജാമ്യമെടുക്കാന്‍ കോടതിയിലെത്തിയപ്പോഴാണ് പ്രകാശ് ബാബു റിമാന്‍ഡിലാവുന്നത്.

വധശ്രമവും ഗൂഢാലോചനയും ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജയിലില്‍ കഴിയുന്ന പ്രകാശ് ബാബുവിന് പത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. അതേസമയം, ജയിലില്‍ കിടന്ന് പ്രകാശ് ബാബു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം. കേസില്‍ ജാമ്യം തേടി പ്രകാശ് ബാബു ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Next Story

RELATED STORIES

Share it