ശബരിമല യുവതി പ്രവേശനം: ഫേസ് ബുക്ക് പോസ്റ്റിട്ട യുവതിയുടെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി
ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശിനി ലിബി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. മതസ്പര്‍ധ വളര്‍ത്തുക, വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന സന്ദേശം പ്രചരിക്കുക എന്നീ കുറ്റങ്ങള്‍ കേസില്‍ സെന്‍ട്രല്‍ പോലീസ് ചുമത്തിയിരുന്നു
BY TMY12 Feb 2019 2:45 PM GMT

X
TMY12 Feb 2019 2:45 PM GMT
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശിനി ലിബി (38) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. മതസ്പര്‍ധ വളര്‍ത്തുക, വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന സന്ദേശം പ്രചരിക്കുക എന്നീ കുറ്റങ്ങള്‍ കേസില്‍ സെന്‍ട്രല്‍ പോലീസ് ചുമത്തിയിരുന്നു. 2018 ഒക്ടോബര്‍ 15നും ഡിസംബര്‍ 18 നുമാണ് ഇവര്‍ പോസ്റ്റ് ഇട്ടത്. മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കുറ്റം ഗൗരവമേറിയതാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യം നല്കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കാനിടയുണ്ടെന്നും കോടതി വിലയിരുത്തി.
Next Story
RELATED STORIES
നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMT