- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആർഎസ്എസ് ഓഫിസിന് നേരെ ബോംബേറ്: സമഗ്രാന്വേഷണം വേണം: സിപിഎം
സമാധാനാന്തരീക്ഷം തകർക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും മുഖം നോക്കാതെ നിലപാട് സ്വീകരിക്കേണ്ടതുണ്ട്.

പയ്യന്നൂർ: പയ്യന്നൂരിലെ ആർഎസ്എസ് ഓഫിസിന് നേരെ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ബോംബേറിൽ സമഗ്രാന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂരിൽ ക്രമസമാധാനം തകർക്കാൻ ചില സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കത്തിൻ്റെ ഭാഗമാണ് ആർഎസ്എസ് ഓഫീസിനു നേരെ നടന്ന ബോംബേറെന്ന് ഏരിയാ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.
സമാധാനാന്തരീക്ഷം തകർക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും മുഖം നോക്കാതെ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തി ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലിസിൻ്റെ ഭാഗത്തു നിന്നും ശക്തമായ നടപടികൾ ഉണ്ടാകണം. സമാധാന അന്തരീക്ഷം നിലനിർത്താനും അക്രമികളെ ഒറ്റപ്പെടുത്താനും അപലപനീയമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം കഴിഞ്ഞ മാസം പയ്യന്നൂരിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിനും ഗാന്ധി പ്രതിമയ്ക്കും നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ ഇതുവരെ രണ്ട് പേർ മാത്രമാണ് അറസ്റ്റിലായത്. ഗാന്ധി പ്രതിമയുടെ തലയറുത്ത കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരാണ് റിമാൻഡിൽ കഴിയുന്നത്. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പയ്യന്നൂർ സിഐ തേജസ് ന്യൂസിനോട് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















